നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം ദിവസവും കാവ്യാ മാധവനെ ക്രോസ് വിസ്താരം ചെയ്യും

നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ചലച്ചിത്ര താരം കാവ്യാ മാധവനെ ഇന്നും ക്രോസ് വിസ്താരം ചെയ്യും. കേസിൽ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് കാവ്യയെ പ്രോസിക്യൂഷൻ ക്രോസ് വിസ്താരം ചെയ്യുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രോസിക്യൂഷൻ കാവ്യയെ വിസ്തരിക്കുന്നത്.

കേസിലെ 34ാം സാക്ഷിയാണ് കാവ്യ. സിനിമ സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായാണ് സാക്ഷി മൊഴി. ഇതേ തുടർന്നാണ് കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തി വിസ്താരം ആരംഭിച്ചത്. എന്നാൽ ബുധനാഴ്ചത്തെ പ്രോസിക്യൂഷൻ വിസ്താരത്തിനിടെ കാവ്യ കൂറുമാറുകയായിരുന്നു. ഇതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്താരത്തിന് അനുമതി തേടിയത്.

Loading...