മകളെ കൊലപ്പെടുത്തിയ ശേഷം നടി ജീവനൊടുക്കി

Loading...

മകളെ കൊലപ്പെടുത്തിയ ശേഷം സീരിയല്‍ നടി ആത്മഹത്യ ചെയ്തു. മറാഠി സീരിയലുകളിലൂടെ പ്രശസ്തയായ നടി പ്രദ്‌ന്യ പാര്‍ക്കറാണ് 17 വയസുള്ള തന്റെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണ് ഇതിന് കാരണമെന്നാണ് പുറത്തെത്തുന്ന വിവരം. ഭര്‍ത്താവിന്റെ ബന്ധങ്ങളെ തുടര്‍ന്ന് പ്രദ്‌ന്യ വിഷാദത്തിന് അടിമയായിരുന്നു. ഭര്‍ത്താവ് തന്നെയാണ് നടിയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രദ്‌ന്യ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും, തനിക്ക് സീരിയലുകളില്‍ അവസരം കുറഞ്ഞതും പ്രദ്‌ന്യയെ അലട്ടിയിരുന്നെന്നും വിവരമുണ്ട്.

Loading...

സീരിയലുകളോടൊപ്പം ഏതാനും മറാഠി സിനിമകളിലും ഇവര്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ പുറത്തിറങ്ങിയില്ല. പ്രദ്‌ന്യയുടെ മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിലെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളും പ്രദ്‌ന്യയെ അലട്ടിയിരുന്നു എന്നും പൊലീസ് പറയുന്നു.പ്രദ്‌ന്യയുടെ മരണത്തെക്കുറിച്ച് മുംബയ് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.