നടി ലീന ആചാര്യ അന്തരിച്ചു;അന്ത്യം വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്

മുംബൈ: നടി ലീന ആചാര്യ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നടന്‍ രോഹന്‍ മെഹ്‌റയാണ് ഇക്കാര്യം അറിയിച്ചത്. 40 നടുത്ത് വയസ്സുണ്ട് ലീനയ്ക്ക്. ഡല്‍ഹിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ക്ലാസ് ഓഫ് 2020, സേഥ് ജി തുടങ്ങി ജനകീയമായ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിച്ചിരുന്നു.

കഴിഞ്ഞ ഒന്നരവര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കഴിഞ്ഞിരുന്നത്. ചികിത്സയുടെ ഒരു ഘട്ടത്തില്‍ ലീന ആചാര്യക്ക് അമ്മ വൃക്ക ദാനം നടത്തിയിരുന്നു.റാണി മുഖര്‍ജി മുഖ്യവേഷത്തില്‍ അഭിനയിച്ച ഹിച്ച്ക്കിയിലും വേഷമിട്ടിട്ടുണ്ട്.

Loading...