എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ, ലേഡി മമ്മൂട്ടി എന്ന വിളി തെറ്റിദ്ധാരണ മൂലം; ലെന

മലയാളത്തിലെ ചുരുക്കം ചില ബോള്‍ഡ് നായികമാരില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന നടിയാണ് ലെന. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നതിലുള്ള ലെനയുടെ അഭിനയപാടവം പ്രശംസനീയമാണ്. ചെറുപ്പം വിടാതെ തുടരുന്നതുകൊണ്ടാവണം ലെനയ്ക്ക് ‘ലേഡി മമ്മൂട്ടി’ എന്നൊരു വിശേഷണം ചാര്‍ത്തപ്പെട്ടിട്ടുണ്ട്. ആ വിളി എത്രമാത്രം സത്യമാണെന്ന് പറയുകയാണ് ലെന.

‘അതൊരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ. 1981-ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്.’ഒരു സ്വകാര്യമാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ലെന പറഞ്ഞു

Loading...