നടി ലിജോമോൾ ജോസ് വിവാഹിതയായി,വരൻ അരുൺ ആന്റണി

നടി ലിജോമോൾ ജോസ് വിവാഹിതയായി. വയനാട് സ്വദേശിയായ അരുൺ ആന്റണിയാണ് വരൻ.ഇടുക്കി സ്വദേശിയാണ് ലിജോമോൽ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോൾ അഭിനയരം​ഗത്തെത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിൽ കനി എന്ന നായികാ വേഷവും ചെയ്തിരുന്നു.ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനിയച്ച ലിജോമോൾ തമിഴകത്തും തന്റെ സാന്നിധ്യമറിയിച്ചു. സിവപ്പു മഞ്ചൾ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം. തീതും നൻട്രും എന്നൊരു തമിഴ് ചിത്രമാണ് നടിയുടെ പുതിയ ചിത്രം.