അന്ന് ചെയ്ത ഒരു കാര്യത്തില്‍ എനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട് ആ വലിയ തെറ്റിന് ക്ഷമ പറഞ്ഞു മാതു

വിവാഹ ശേഷം സിനിമ മിസ്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു. തിരികെ വരണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ അപ്പോഴേക്കും മക്കളായി, കുട്ടികള്‍ കുഞ്ഞായിരിക്കുമ്ബോള്‍ ഇട്ടിട്ടു അഭിനയിക്കാന്‍ വരാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ അവള്‍ വളര്‍ന്നു. മകള്‍ പ്ലസ് വണ്ണിലും മകന്‍ ഒന്‍പതിലുമാണ് പഠിക്കുന്നത്’.’പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് ‘അനിയന്‍ കുഞ്ഞും തന്നാലായത്’ എന്ന ചിത്രത്തിലൂടെ തിരികെ വരുന്നത്. മലയാള സിനിമയില്‍ സജീവമായിരിക്കെയാണ് പെട്ടെന്ന് കല്യണം കഴിച്ചു പോയത്. ഇഷ്ടം തോന്നിയ ആളെ വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു.

ന്യൂയോര്‍ക്കില്‍ പോയി സെറ്റിലായി. അന്ന് ചെയ്ത ഒരു കാര്യത്തില്‍ എനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട്. മലയാള സിനിമാ പ്രേക്ഷകരെ അറിയിച്ചു വേണമായിരുന്നു വിവാഹം. എല്ലാവരോടും പറഞ്ഞിട്ട് വേണമായിരുന്നു പോകാന്‍. ഞാനങ്ങനെ പോയിട്ടും ആരും എന്നെ വെറുത്തിട്ടില്ല.അവിടെ വച്ചും എന്നെ കാണുമ്ബോഴൊക്കെ വന്നു മാതുവല്ലേ എന്ന് ചോദിക്കും. ആദ്യമൊക്കെ കളിപ്പിക്കാന്‍ മാതുവല്ല എന്ന് പറയും.

Loading...

അപ്പോഴവര്‍ നിങ്ങളെപ്പോലെ ഞങ്ങള്‍ക്ക് ഒരു നടിയുണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്ബോള്‍ ഒരു രസം. പക്ഷെ പിന്നീട് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ മാതുവാണെന്ന് പറയും. ലോഹിതദാസ് എഴുതിയ അമരത്തിലെ മുത്തിനെ ബിഗ്‌ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മാതു. ആ ഒറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷക മനസ്സില്‍ ഇന്നും ഓര്‍മ്മിക്കപ്പെടുന്ന മാതു മലയാള സിനിമയിലേക്ക് വീണ്ടും തിരികെയെത്തുമ്ബോള്‍ സിനിമയില്‍ നിന്ന് വര്‍ഷങ്ങളുടെ ഇടവേളയെടുത്തതിന്റെ കാരണത്തെക്കുറിച്ച്‌ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് താരം.