വീണ്ടും മീ ടൂ, അയാള് എന്നെ ബലമായി വിവസ്ത്രയാക്കി, നിർമ്മാതാവിന് എതിരെ നടി

മീടൂ വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ സിനിമ രംഗത്ത് നിന്നുള്ള പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ആണ് ഉണ്ടായത്. ഹോളിവുഡിൽ ആരംഭിച്ച മി ടൂ ഇങ്ങ് കേരളത്തിൽ വരെ അല അടിച്ചു. ഇപ്പൊൾ ഒരു നടിയുടെ വെളിപ്പെടുത്തൽ ആണ് ഏവരെയും ഞെട്ടിച്ചത്. നിർമ്മാതാവ് തന്നെ ശാരീരികം ആയി ചൂഷണം ചെയ്യുക ആയിരുന്നു എന്നാണ് നടി ജെസീക്ക മൻ ആരോപിച്ചത്.

നിർമ്മാതാവ് ഹാർവി വീൻസ്റ്റനെതിരെയാണ് ജെസിക്കാ മെൻ പുതിയ ആരോപണങ്ങളും ആയി രംഗത്ത് എത്തിയത്. തന്റെ കരിയറിൽ നിർമ്മാതാവ് വിൻസ്റ്റൻ അതീവ ശ്രദ്ധ ചെലുത്തി ഇരുന്നു എന്ന് നടി പറഞ്ഞു.

Loading...

എന്നാല് നേരത്തെ ഇങ്ങനെ ഒരു നിർമ്മാതാവ് ഉള്ളത് തന്റെ ഭാഗ്യം എന്നായിരുന്നു ആദ്യം ഒക്കെ കരുതിയത് എന്ന നടി പറയുന്നു. എന്നാല് പതുക്കെ ഹാർവി വിൻസ്റൻ ജസികയെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ച് തുടങ്ങി. ആദ്യം ഒക്കെ നിർമ്മാതാവിനെ മസാജ് ചെയ്യാൻ മാത്രം ആയിരുന്നു ഇയാള് നടിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് സിനിമയിൽ വേഷം തരാം എന്ന് പറഞ്ഞ് മറ്റ് പലതിനും നിര്ബന്ധിച്ചു എന്ന് ജെസീക്ക ആരോപിക്കുന്നു. ഇയാളിൽ നിന്നും രക്ഷപ്പെടാനായി രതിമൂർച്ഛ അഭിനയിച്ചു കാണിച്ചുവെന്നും നടി വെളിപ്പെടുത്തുന്നു..

ഏതാനും ആഴ്ചകൾക്ക് ശേഷം ഹോട്ടലിൽ വച്ച് അയാൾ തന്നെ ശാരീരികം ആയി ദുരുപയോഗം ചെയ്തു എന്ന് ജെസീക്ക ആരോപിക്കുന്നു. മുറിയിൽ നിന്നും പുറത്തു കടക്കുന്നത് തടഞ്ഞ ഇയാൾ, തന്നെ ബലമായി വിവസ്ത്രയാക്കി. തനിക്ക് അപ്പോൾ ഭയവും ദേഷ്യവും തോന്നിയെന്ന് ജെസ്സിക്ക പറയുന്നു.

ഈ സംഭവത്തിന് മുൻപ് സ്വന്തം കരിയറിനെ കരുതി അയാളുമായി ഏതാനും തവണ ശാരീരിക ബന്ധത്തിന് നടി സമ്മതിച്ചിരുന്നത്രെ. എന്നാൽ ഒരിക്കലും അയാളുമായി ശാരീരിക അടുപ്പം തോന്നിയിരുന്നില്ലെന്നും അയാൾ നഗ്‌നനായി കാണുമ്പോൾ സഹതാപം തോന്നിയിരുന്നെന്നും ജെസീക്ക പറഞ്ഞതായി ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം മലയാളത്തിൽ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു നടൻ അലൻസിയറിന് എതിരെ നടി ദിവ്യ ഗോപിനാഥ് നടത്തിയ മീ ടൂ വെളിപ്പെടുത്തൽ. ആദ്യം ഒരു ബ്ലോഗ് പോസ്റ്റിലൂടെ പേര് വെളിപ്പെടുത്താതെയായിരുന്നു ദിവ്യ അലന്‍സിയറിനെതിരെ രംഗത്തെത്തിയിരുന്നത്. വ്യക്തിപരമായി അലന്‍സിയറിനെ പരിചയപ്പെടുന്നത് വരെ തനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമായിരുന്നു. ചുറ്റും നടക്കുന്ന കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പുരോഗമന സമീപനം സ്വന്തം വൈകൃതം മറക്കാനാണെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇതിനു ശേഷം ദിവ്യ അലന്‍സിയറിനെതിരെ താര സംഘടന ‘അമ്മ’യ്ക്ക് പരാതി നല്‍കുകയും ചെയ്തു.

പിന്നീട് ദിവ്യയോട് മാപ്പ് ചോദിച്ചു അലൻസിയർ രംഗത്ത് എത്തിയിരുന്നു. തന്റെ പ്രവൃത്തികള്‍ ദിവ്യയെ വേദനിപ്പിച്ചെന്ന് തിരിച്ചറിഞ്ഞതോടെ വ്യക്തിപരമായി ദിവ്യയോട് അലന്‍സിയര്‍ ക്ഷമ ചോദിച്ചിരുന്നു. എന്നാല്‍ പരസ്യമായി ക്ഷമ പറയണമെന്നായിരുന്നു ദിവ്യയുടെ ആവശ്യം. ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് അലന്‍സിയര്‍ ദിവ്യയോട് ക്ഷമ ചോദിച്ചത്.

എന്റെ തെറ്റിന് ക്ഷമ ചോദിക്കുന്നു. ദിവ്യയോട് മാത്രമല്ല എന്റെ പ്രവൃത്തി മൂലം മുറിവേറ്റ എല്ലാ സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിക്കുന്നതായും അലന്‍സിയര്‍ പറഞ്ഞു. ഞാനൊരു വിശുദ്ധനല്ല. തെറ്റുകള്‍ പറ്റുന്ന സാധാരണക്കാരനായ മനുഷ്യനാണ്. തെറ്റ് അംഗീകരിക്കുകയും ചെയ്തുപോയ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യാനാണ് കഴിയുകയെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.