പര്‍ദ്ദ മുസ്ലീം സ്ത്രീകള്‍ക്ക് ഇതൊക്കെയാണ്, മുസ്ലീം മതം സ്വീകരിച്ച നടി മിനു പറയുന്നു

കോഴിക്കോട്: പര്‍ദ്ദ മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് പറയുകയാണ് ചലച്ചിത്ര താരം മിനു മുനീര്‍. മൂന്ന് വര്‍ഷം മുമ്പ് ഇസ്ലാം ആശ്ലേഷിച്ച ശേഷം ഉംറ നിര്‍വഹിക്കാന്‍ മിനു മക്കയിലെത്തിയിരുന്നു. തുടര്‍ന്ന് താരത്തിന്റെ പല അഭിമുഖങ്ങളും മാധ്യമങ്ങളില്‍ എത്തി. ക്രിസ്തു മത വിശ്വാസിയായിരുന്ന മിനു ഇസ്ലാമിലെത്തിയതോടെയാണ് മിനു കുര്യന്‍ എന്ന പേര് മാറ്റി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചത്.

പര്‍ദ്ദ മുസ്ലീം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണ്. പെണ്‍ശരീരത്തെ പ്രദര്‍ശന വസ്തുവാക്കുന്ന ലിബറല്‍ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണ്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതിനു മുമ്പും തുറിച്ചു നോട്ടങ്ങളും മോശം അനുഭവങ്ങളും നിരവധി തവണ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇസ്ലാം ആശ്ലേഷണം പുതുജീവന്‍ നല്‍കി. പര്‍ദ്ദ ധരിക്കുന്നത് തനിക്ക് പ്രയാസമില്ല. എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമാണ് പര്‍ദ്ദ നല്‍കുന്നത്.-മിനു പറഞ്ഞു.
.
അതേസമയം താന്‍ മതം മാറാന്‍ ഉണ്ടായ കാരണം നടി നേരത്തെ വിശദീകരിച്ചിരുന്നു. പല വിഷയങ്ങളിലുമുള്ള തന്റെ സംശയങ്ങള്‍ തീര്‍ത്ത് ഖുര്‍ആന്‍ ആണെന്ന് നടി പറയുന്നു. യേശുവിനെ കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകയും ആ വീഡിയോ ഫേസ്ബുക്കിലംു യൂട്യൂബിലുമൊക്കെ പോസ്റ്റ് ചെയ്തിരുന്ന ആളാണ് ഞാന്‍. ഞാന്‍ ബൈബിള്‍ മുഴുവന്‍ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ എന്നെ ആകര്‍ഷിച്ചു. കുറേ വചനങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ ആശയക്കുഴപ്പത്തിലായി. എനിക്ക് സംശയങ്ങളുണ്ടായി. എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരാന്‍ വൈദികര്‍ പോലും തയ്യാറായില്ല.

Loading...

ഈ സംശയങ്ങളെല്ലാം മനസ്സിലുള്ളപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആരാണ് യേശു എന്താണ് ക്രിസ്തുമതം എന്നൊക്കെ അറിയാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് റംസാന്‍ നോമ്പ് വരുന്നത്. എനിക്ക് നോമ്പ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്പ് നോക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു. ഖുര്‍ആന്‍ അയച്ചു തന്നു.

ഈ സംശയങ്ങളെല്ലാം മനസ്സിലുള്ളപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ആരാണ് യേശു എന്താണ് ക്രിസ്തുമതം എന്നൊക്കെ അറിയാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് റംസാന്‍ നോമ്പ് വരുന്നത്. എനിക്ക് നോമ്പ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്പ് നോക്കാന്‍ ആഗ്രഹിക്കുന്ന കാര്യം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങള്‍ എനിക്ക് ലഭിച്ചു. ഒരുപാട് പുസ്തകങ്ങള്‍ പലരും അയച്ചു തന്നു. ഖുര്‍ആന്‍ അയച്ചു തന്നു.- മിനു പറഞ്ഞിരുന്നു.

അതേസമയം വിവാദങ്ങളിലൂടെയാണ് നടി മിനു കുര്യന്‍ ശ്രദ്ധേയയായത്. നടന്‍ സുരേഷ് ഗോപിക്കെതിരെ ഫോണില്‍ തന്നോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് ഇവര്‍ ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മിനു തന്റെ ഡ്രൈവര്‍ക്ക് അഞ്ചു ലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനിടെ മിനുവുമായി തെറ്റിയ ഇയാള്‍ സുരേഷ് ഗോപിയുടെ ഡ്രൈവറായി. പിന്നീട് ഇവര്‍ ഡ്രൈവറെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനിടെ സുരേഷ് ഗോപി മിനുവിനെ വിളിച്ച് ഡ്രൈവറെ ന്യായീകരിച്ച് മിനുവിനെ ചീത്ത വിളിച്ചുവെന്നായിരുന്നു മിനുവിന്റെ പരാതി.

മലയാള സിനിമയില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞും മിനു വിവാദം ഉയര്‍ത്തിയിരുന്നു. മലയാള സിനിമയില്‍ നിരവധി വലിയ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനു പിന്നില്‍ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകള്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവര്‍ ഒരിക്കല്‍ വെളിപ്പെടുത്തി. പല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളില്‍ നിന്നും രാത്രി ഒറ്റയ്ക്ക് കാര്‍ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. പിന്നീടാണ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചത്.