നടി മിയ ജോര്‍ജ്ജ് വിവാഹിതയായി

നടി മിയയും ആഷ്‌വിനും വിവാഹിതരായി. ഉച്ച കഴിഞ്ഞ് 2.30ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇന്നു വൈകിട്ട് തന്നെ വിവാഹസൽക്കാരവും ഉണ്ടാകും. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം. കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ ചടങ്ങായിരുന്നു പള്ളിയിൽ നടന്നത്. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്. ഇരുവരും പള്ളിയിലേക്ക് മാസ്കും വെച്ചാണ് കയറി വന്നത്. ഓഫ് വൈറ്റ് നിറമുള്ള ഗൗൺ ആയിരുന്നു മിയയുടെ വിവാഹ വസ്ത്രം. കൈയിൽ ബോക്കയുമായിട്ടാണ് മിയ എത്തിയത്. വിവാഹവസ്ത്രത്തിനൊപ്പം വളരെ ചുരുക്കം ആക്‌സസറീസ് മാത്രമേ ഉണ്ടായിരുന്നുള്ളു.

Loading...

കോട്ടും സ്യൂട്ടുമായിരുന്നു അഷ്‌വിന്റെ വേഷം. വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളിൽ പങ്കെടുത്തിരുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം.