പ്രായം 39 കഴിഞ്ഞെങ്കിലും വിവാഹം കഴിക്കാന്‍ നല്ല പ്രതീക്ഷയുണ്ട്, തുറന്ന് പറഞ്ഞു നടി നന്ദിനി

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തിലൂടെയാണ് നന്ദിനി അഭിനയരംഗത്തേക്കെത്തുന്നത്. മമ്മൂട്ടി മോഹന്‍ലാല്‍ ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം തന്നെ നായികയായി തിളങ്ങിയിട്ടുള്ള നടിയാണ് കൗസല്യ എന്ന നന്ദിനി. മോഡലിംഗ് രംഗത്ത് നിന്നും 1996 ല്‍ ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന ചിത്രത്തില്‍ കൂടിയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴ് തെലുഗ് ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നന്ദിനി മോഹന്‍ലാലിന്റെ നായിക ആയി അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലും മമ്മൂട്ടിക്ക് ഒപ്പം വജ്രം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്‍ കരുമാടി കുട്ടന്‍ സുന്ദര പുരുഷന്‍ തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി. സിനിമയില്‍ സജീവം അല്ലെങ്കില്‍ കൂടിയും സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായി തുടരുന്ന നന്ദിനി 39 വയസ്സ് പിന്നിട്ടു എങ്കില്‍ കൂടിയും ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല.

Loading...

ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു നന്ദിനി പറയുന്നു. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല എന്നാണ് നന്ദിനി ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.