ഞാനൊരു പെര്‍ഫക്‌ട് അമ്മയല്ല : നവ്യ നായർ

മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേള എടുത്ത തരാം ശക്തമായ തിരിച്ചു വരവിനു ഒരുങ്ങുവാന്. ഭർത്താവിനെക്കുറിച്ചും മകനെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം..

ഞാനൊരു പെര്‍ഫക്‌ട് അമ്മയൊന്നുമല്ല. പക്ഷേ, ലൈഫിലെ ഏറ്റവും വലിയ കണ്‍സേണ്‍ ഇപ്പോള്‍ മകന്‍ സായിയാണ്. പണ്ടൊക്കെ അമ്മ പറയും, ഞാന്‍ ഉറങ്ങുകയാണെങ്കില്‍ ഭൂകമ്പം ഉണ്ടായാല്‍ പോലും അറിയില്ലെന്ന്.

Loading...

പക്ഷേ, മോനുണ്ടായ അന്നു മുതല്‍ ഈ നിമിഷം വരെ അരികില്‍ കിടന്ന് അവനൊന്നു മൂളിയാല്‍ പോലും ഞാന്‍ ഞെട്ടിയെഴുന്നേല്‍ക്കും. അമ്മയ്ക്ക് അതിപ്പോഴും അദ്ഭുതമാണ്.

സന്തോഷേട്ടന് വലിയ അഭിമാനമാണ് ഭാര്യ നടിയാണെന്ന് പറയുന്നതില്‍. തിരിച്ചു വരുന്നതിലും ഏറ്റവും സന്തോഷിക്കുന്നയാള്‍ ഏട്ടനായിരിക്കും. എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്, ‘നവ്യയുടെ വസ്ത്രത്തിലും ആഭരണങ്ങളിലും സന്തോഷേട്ടന്‍ വാങ്ങുന്നത് പ്രത്യേകം തിരിച്ചറിയാമെ’ന്ന്. അത്ര ഭംഗിയാണ് ഏട്ടന്‍ എനിക്കുവേണ്ടി എന്തു വാങ്ങിയാലും.

സന്തോഷേട്ടന് ഇഷ്ടം ആണ്‍കുട്ടിയോടായിരുന്നു. എനിക്ക് പെണ്‍കുട്ടിയോടും. ഗര്‍ഭിണിയായപ്പോള്‍ ഏട്ടന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു, ‘നമ്മുടെ മോന്‍’ എന്ന്. ഒടുവില്‍ ഡെലിവറി കഴിഞ്ഞ് എന്റെ നെറ്റിയില്‍ ഉമ്മ വച്ചിട്ട് പറഞ്ഞു, ‘എന്റെ ആഗ്രഹം പോലെ നല്ലൊരു മോനാണ് നമുക്ക്.’ ജീവിതത്തില്‍ ഒരിക്കലും ആ സീന്‍ മറക്കാന്‍ പറ്റില്ല.

സായിക്കിപ്പോള്‍ ഒന്‍പത് വയസായി. എന്റെ ഏറ്റവും അടുത്ത രണ്ട് ആളുകളാണ് ഷിര്‍ദി സായിയും ഭഗവാന്‍ കൃഷ്ണനും. അതുകൊണ്ടു തന്നെ മോനുണ്ടായപ്പോള്‍ രണ്ടാമതൊരു പേര് ആലോചിക്കേണ്ടി വന്നില്ല. അവന്റെയെല്ലാ കാര്യങ്ങളും ഞാനാണ് നോക്കുന്നത്. അവന്‍ വല്യ കുട്ടിയായി എന്ന് ഈ അടുത്താണ് മനസ്സിലായത്. എന്റെ പിറന്നാളിന് അവനൊരുക്കിയ സര്‍പ്രൈസ് പാര്‍ട്ടി കണ്ടപ്പോള്‍.

ഞാനറിയാതെ ഞങ്ങള്‍ താമസിക്കുന്ന വീടിന്റെ മുകളില്‍ അവന്‍ പാര്‍ട്ടി വച്ചു. നാട്ടിലായിരുന്ന എന്റെ അച്ഛനേയും അമ്മയെയുമൊക്കെ വിളിച്ചു വരുത്തി, എന്റെ സുഹൃത്തുക്കളേയും. അത്രയുമെല്ലാം ഓര്‍ഗനൈസ് ചെയ്ത് വിജയിച്ചതിന്റെ തിളക്കം അവന്റെ കണ്ണുകളിലുണ്ടായിരുന്നു. എനിക്കും കരച്ചില്‍ വന്നു.

കൃഷ്ണന്റെ ദിവസം വ്യാഴാഴ്ചയാണ്. എന്റെ ജീവിതത്തില്‍ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും നടന്നിട്ടുള്ളത് വ്യാഴാഴ്ചയാണ്. വിവാഹം, സിനിമയിലേക്കുള്ള വരവ്, നോര്‍മല്‍ ഡെലിവറിയിലൂടെ എന്റെ മകന്‍ ജനിച്ചതു പോലും വ്യാഴാഴ്ചയാണ്.

അവന്റെ നാള്‍ കൃഷ്ണന്റെ നാളായ രോഹിണിയും. ബാക്കിയുള്ളവര്‍ക്ക് ഇതെല്ലാം ഒരു തമാശയായി തോന്നാം. പക്ഷേ, എനിക്ക് കൃഷ്ണന്റെ അദ്‌ഭുതങ്ങളായി മാത്രമേ കാണാന്‍ കഴിയൂ…