കുടുംബത്തിലുള്ളയാളുമായി പത്താം ക്ലാസ് കഴിഞ്ഞയുടനെ വിവാഹം, പ്രശ്‌നങ്ങളെതുടര്‍ന്ന് വിവാഹമോചനം; നടി നിഷ സാരംഗ്

മിനിസ്‌ക്രീനിലെ സൂപ്പര്‍താരമാണ് നിഷ സാരംഗ്. ഫ് ളവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന പരിപാടിയാണ് നിഷയെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റിയത്. ഉപ്പും മുളകില്‍ നീലിമ എന്ന കഥാപാത്രത്തെയാണ് നിഷ അവതരിപ്പിക്കുന്നത്. നിഷയുടെ വിവാഹമോചനത്തെ കുറിച്ചു പല കഥകളും ഇതിനിടെ കേട്ടിരുന്നു. വിവാഹമോചനത്തെക്കുറിച്ച് നിഷ പറയുന്നതിങ്ങനെ…വീട്ടുകാരും ബന്ധുക്കളും അറിഞ്ഞു നടത്തിയ വിവാഹമായിരുന്നു അത്. വരന്‍ അപ്പച്ചിയുടെ മകനും. എന്നാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ചു പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോള്‍ ആ ബന്ധം നിയമ പരമായി അവസാനിപ്പിക്കുകയായിരുന്നു.

എന്റെ അച്ഛന് എന്നെ നേരത്തെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. കാരണം, അദ്ദേഹം വളരെ വൈകിയാണ് വിവാഹം ചെയ്തത്. അതുകൊണ്ട് വിവാഹം വൈകിപ്പിക്കണ്ട എന്നത് അച്ഛന്റെ തീരുമാനമായിരുന്നു. അച്ഛന്റെ മൂത്ത പെങ്ങളുടെ മകനെയാണ് ഞാന്‍ വിവാഹം കഴിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്നു കണ്ടപ്പോള്‍ അതു തന്നെ നടത്തുകയായിരുന്നു. പത്താം ക്ലാസിലെ പരീക്ഷ കഴിഞ്ഞ് അടുത്ത ആഗസ്റ്റില്‍ എന്റെ വിവാഹം നടന്നു. വലിയ ആഘോഷമായിട്ടായിരുന്നു വിവാഹം. വളരെ പെട്ടന്നു തന്നെ രണ്ടു മക്കളായി. വിവാഹത്തിനു ശേഷം കുറച്ചു പ്രശ്‌നങ്ങളൊക്കെയുണ്ടായി. അങ്ങനെ ഞാനെന്റെ വീട്ടിലേക്ക് തിരികെ പോന്നു. ഇടയ്ക്ക് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും അധികകാലം അതു നീണ്ടു നിന്നില്ല. ഒടുവില്‍ ഞങ്ങള്‍ വിവാഹമോചനം നേടി.’

Loading...

വിവാഹമോചനത്തിനു ശേഷം തന്റെ വീട്ടില്‍ തന്നെയായിരുന്നുവെങ്കിലും വിവാഹമോചിതയായ ഒരു പെങ്ങള്‍ വീട്ടിലുണ്ടാകുന്നത് ഒരു ഭാരമായി ആര്‍ക്കും തോന്നരുത് എന്ന് നിര്‍ബന്ധം അച്ഛന് ഉണ്ടായിരുന്നതായി നിഷ പറയുന്നു. അതുകൊണ്ട് തന്ന്‌റെ രണ്ടു മക്കളുമായി അച്ഛന്റെ സഹായത്തോടെ വാടക വീട്ടിലേയ്ക്ക് മാറി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന്‍ പെട്ടെന്ന് മരിച്ചു. അത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നുവെന്നും അച്ഛന്റെ മരണത്തിലൂടെ തന്റെ മാനസികനില തെറ്റുമോ എന്നു പോലും ഭയപ്പെത്തിരുന്നതായും നിഷ പങ്കുവച്ചു