നടി പാർവതിയുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു

നടി പാര്‍വതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കൊമ്മാടിയിലാണ് സംഭവമുണ്ടായത്. മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഭാഗികമായി തകർന്നു എന്നാണ്‌ റിപോർട്ടുകൾ. പാർവതി പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.പാര്‍വതിയും പൃഥ്വിരാജും ഒന്നിക്കുന്ന മൈ സ്റ്റോറിയാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഇതുമായി ബന്ധപ്പെട്ടുള്ള യാത്രയായിരുന്നു നടി.ഈ ചിത്രത്തിലെ ഗാനത്തിന് നേരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണമുണ്ടായിരുന്നു. റോഷ്നി ദിനകറാണ് സിനിമ സംവിധാനം ചെയ്യുന്നത്.