എനിക്കു തന്നെ അറിയില്ല എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് കിട്ടിയതെന്ന്; പ്രിയ വാര്യര്‍

നമ്മുടെ കണ്ണിറുക്കല്‍ പ്രിയ വാര്യരുടെ ട്രന്റൊക്കെ പോയോ? സോഷ്യല്‍മീഡിയയില്‍ കണ്ണിറുക്കല്‍ വീഡിയോ പ്രാന്തൊക്കെ മാഞ്ഞു. പ്രിയ വാര്യരെ ട്രോളാന്‍ വേണ്ടി മാത്രമേ ഇപ്പോള്‍ ആളുകള്‍ എത്താറുള്ളൂ. പ്രിയ വാര്യരുടെ പുതിയ ചിത്രങ്ങളൊന്നുമില്ലേ എന്നാണ് പലരുടെയും ചോദ്യം. നാളുകള്‍ക്ക് ശേഷം പ്രിയ വാര്യര്‍ ഒരു അഭിമുഖം നടത്തി. വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയ.

ഹൈപ്പില്‍ കൊണ്ടെത്തിച്ച മലയാളികള്‍ തന്നെ പ്രിയയെ ട്രോളി താഴേക്കിട്ടുവെന്ന ചോദ്യത്തിന് പ്രിയ ഉത്തരം പറഞ്ഞതിങ്ങനെ.. എനിക്കു തന്നെ അറിയില്ല, എനിക്കെന്തിനാണ് ഇത്ര ഹൈപ്പ് നല്‍കിയതെന്ന്. ഞാന്‍ തന്നെ ആലോചിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെ കുറ്റം പറയാന്‍ പറ്റില്ലല്ലോയെന്ന് ചിരിയോടെ പ്രിയ പറയുന്നു. ഞാനിപ്പോള്‍ എന്ത് പറഞ്ഞാലും തള്ളലാണെന്നേ പറയൂ. ഞാന്‍ എല്ലാത്തിനെയും പോസറ്റീവായിട്ടേ എടുത്തിട്ടുള്ളൂവെന്നും പ്രിയ പറയുന്നു. 2020 ല്‍ തന്റെ പുതിയ ചിത്രങ്ങള്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് താരം പറയുന്നു. വെറുപ്പിക്കുന്നത് എന്റെ സംസാരം തന്നെയാണ്. ഞാനിങ്ങനെ നിര്‍ത്താതെ സംസാരിക്കുന്ന ആളാണെന്നും പ്രിയ വാര്യര്‍ പറയുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു.

Loading...

 

View this post on Instagram

 

Let the waters settle and you will see the moon and the stars mirrored in your own being. ~Rumi

A post shared by Priya Prakash Varrier💫 (@priya.p.varrier) on

ഒരുനല്ല തിരക്കഥ വന്നാല്‍ മാത്രമേ മലയാളം സിനിമ ചെയ്യുകയുള്ളൂവെന്ന് പ്രിയ പറയുന്നു. പ്രിയ വാര്യരും റോഷനും ഡേറ്റിംഗിലാണോ എന്ന ചോദ്യത്തിന് പ്രിയ ഒഴിഞ്ഞുമാറി. നാഷണല്‍ മീഡിയയില്‍ വരെ നമ്മള്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും പിന്നെയാണോ ഇവിടെയെന്നും പ്രിയ ചെറുപുഞ്ചിരിയോടെ പറഞ്ഞു. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിനോട് ഇഷ്ടവും ക്രഷുമാണെന്ന് പ്രിയ വാര്യര്‍ പറയുന്നു. ധ്രുവ് വിക്രമിനോട് ഞാനിവിടെ ഉണ്ടെന്നും പ്രിയ പറയുന്നു. ചുണ്ടാണ് എന്റെ ഹോട്ടസ്റ്റ് ഫീച്ചര്‍ എന്നാണ് തോന്നുന്നത്. ഏറ്റവും സൗന്ദര്യമുള്ളതെന്ന് പറഞ്ഞിട്ടുള്ളത് തന്റെ കണ്ണാണെന്നും പ്രിയ വാര്യര്‍ പറയുന്നു.

 

View this post on Instagram

 

Let the waters settle and you will see the moon and the stars mirrored in your own being. ~Rumi

A post shared by Priya Prakash Varrier💫 (@priya.p.varrier) on

 

View this post on Instagram

 

Let the waters settle and you will see the moon and the stars mirrored in your own being. ~Rumi

A post shared by Priya Prakash Varrier💫 (@priya.p.varrier) on