ബോളിവുഡ് താരം രാധിക ആപ്തയെുടെ നഗ്നവീഡിയോ വാട്സ് ആപ്പിലൂടെ പ്രചരിക്കുന്നതിനെതിരെ സംവിധായകന് അനുരാഗ് കശ്യപ് മുംബൈ പോലീസില്‍ പരാതി നല്കി. ഒരു യഥാര്‍ത്ഥ സംഭവത്തെ ആധാരമാക്കി അനുരാഗ് കശ്യപ് ഒരുക്കിയ ഹ്രസ്വചിത്രത്തിലെ രംഗമാണ് ആരോ മുറിച്ചുമാറ്റി യൂട്യൂബിലും വാട്സ് ആപ്പിലുമായി പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.
ലോകപ്രശസ്തരായ അഞ്ച് ചലച്ചിത്രകാരന്മാര് ചേര്‍ന്നൊരുക്കുന്ന ചലച്ചിത്രസമുച്ചയത്തിലെ അനുരാഗ് കശ്യപ് ഒരുക്കിയ പ്രദാ എന്ന സിനിമയുടെ ഭാഗമാണിത്. നായിക രാധിക ആപ്തേ തന്റെ വസ്ത്രം ഉയര്‍ത്തിക്കാട്ടുന്ന രംഗമാണ് രാധികയുടെ നഗ്നതാ പ്രദര്‍ശനം എന്ന പേരില്‍ പ്രചരിക്കുന്നത്.
ലൈംഗികത എന്ന രീതിയില്‍ ചിത്രീകരിക്കപ്പെട്ട രംഗമല്ലാ ഇതെന്നും നിരവധി പേര് വിസമ്മതിച്ച കഥാപാത്രം രാധിക ധൈര്യപൂര്‍വ്വം ഏറ്റെടുത്തതാണെന്നും സംവിധായകന്
ഷൂട്ടിംഗ് സംഘത്തില്‍ മുഴുവന്‍ സ്ത്രീകളാണ് ഉണ്ടായിരുന്നത്. ജോലികള്‍ പൂര്‍ത്തിയാക്കി ന്യൂയോര്‍ക്കിലേക്ക് ഹ്രസ്വചിത്രം അയച്ചതിന് പിന്നാലെയാണ് വീഡിയോ ഓണ്‍ലൈനില്‍ എത്തിയത്. രാധികാ ആപ്തേ സൈബര്‍ ആക്രമണത്തിന് ഇരയായതില്‍ ഉത്തരവാദി താനാണെന്നും അതിനാലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും കശ്യപ് പറയുന്നു.
നേരത്തെയും രാധികാ ആപ്തേയുടെ ബാത്ത് റൂം രംഗങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതിനെതിരെ നടി ട്വിറ്ററില്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ബദ്ലാപൂര്,ഹണ്ടര്‍ എന്നീ സമീപകാല ബോളിവുഡ് ചിത്രത്തിലെ നായികയാണ് രാധികാ ആപ്തേ. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി ഹരത്തിലും അഭിനയിച്ചിരുന്നു.