മാനസിക പിരിമുറുക്കം ഇല്ലാതാക്കൂ, ഹാപ്പിയായിട്ടിരിക്കൂ; റസിയ

ആരാധകരുടെ സ്‌ട്രെസ്സ് മാറ്റാന്‍ നമ്മുടെ സ്വന്തം റസിയ എത്തി. നടി രാധിക ചിരിച്ചുകൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചു. നല്ലൊരു ദിവസവും നല്ലൊരു ആഴ്ചയും എല്ലാവര്‍ക്കും രാധിക നേരുന്നു. എല്ലാവരും വീടിനുള്ളില്‍ സുരക്ഷിതരായി ഇരിക്കൂ എന്നും താരം പറയുന്നു. ലോക് ഡൗണ്‍ ആയതുകൊണ്ട് പലരും മാനസിക പിരിമുറുക്കത്തിലാണ്.

അത്തരം ചിന്തകളൊക്കെ അകറ്റണമെന്നും സന്തോഷത്തോടെ ഇരിക്കണമെന്നും രാധിക പറയുന്നു. എന്റെ ചിരിയാണ് എന്റെ സിക്‌നേച്ചര്‍ എന്നും രാധിക പറയുന്നു. കൊറോണ ബോധവത്കരണമെന്ന നിലയില്‍ നേരത്തെ രാധിക ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു. മാസ്‌ക് ധരിച്ചുള്ള ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരുന്നത്. വെറുതെ ഇരിക്കാതെ ചെറിയ കാര്യങ്ങള്‍ ചെയ്തുകോണ്ടേയിരിക്കാനും രാധിക പറഞ്ഞിരുന്നു. ഓരോ ദിവസവും തിരക്കുള്ളതാക്കി മാറ്റണമെന്നും താരം പറഞ്ഞിരുന്നു.

Loading...

 

View this post on Instagram

 

#stayhomestaysafe #keepyourselfbusy #dosomethingproductive #goodday #goodmorning #keepsmiling #radhika_rezia

A post shared by Radhika Official !! (@radhika_rezia) on