മുന്‍ തെന്നിന്ത്യന്‍ താരം രംഭ വീണ്ടും അമ്മയായി

നടി രംഭയ്ക്ക് രണ്ടാമതും പെണ്‍കുഞ്ഞ്. ഭര്‍ത്താവ് ഇന്ദ്രനൊപ്പം കാനഡയില്‍ സ്ഥിര താമസമാക്കിയ രംഭ ടോറന്റോയിലെ ഹോസ്പിറ്റലിലാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 2010ലാണ് കാനഡയില്‍ വ്യവസായിയായ ഇന്ദ്രനുമായി രംഭയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സിനിമയി ല്‍ നിന്ന് വിട്ടുനിന്ന നടി ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. അവിടെ വച്ചാണ് ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയത്.

ഇപ്പോള്‍ കുട്ടിയ്ക്ക് മൂന്ന് വയസ്സായി. സര്‍ഗം എന്ന മലയാള സിനിമയിലൂടെയാണ് രംഭ വെള്ളിത്തിരയിലെത്തുന്നത്.മലയാളത്തിന് പുറമെ ആറ് ഭാഷകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നടന്മാരുടെ നായികയായിരുന്നു രംഭ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി, രജനീകാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രന്‍, മിഥുന്‍ ചക്രബോട്ടി, ജയറാം,സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി, വിജയ്, ഗോവിന്ദ അങ്ങനെ എല്ലാ മുന്‍നിര നായകന്മാര്‍ക്കൊപ്പവും രംഭ വേഷമിട്ടു.

Loading...