പണ്ടേ അവസരമില്ല…പുതിയ നടി സംഘടനകൂടി ഉണ്ടാക്കിയപ്പോൾ പറയാനുമില്ല

റിമാ കല്ലുങ്കൽ മലയാളത്തിൽ നിന്നും അന്യ ഭാഷയിലേക്ക് ചുവടുമാറുന്നു. 8വർഷത്തോളം മലയാൾ സിനിമയിൽ കഴിവ്‌ തെളിയിച്ച നടിയാണ്‌ റിമ. മാത്രമല്ല കരുത്തുറ്റ നിലപാടുകളും ആരുടെയും ഔദാര്യങ്ങൾക്ക് വീഴാത്ത നടിയും. ഈ തന്റേടവും ചങ്കൂറ്റവും മാത്രം മതിയല്ലോ മലയാളത്തിൽ അവസരം കുറയാൽ. റിമക്ക് വേണ്ട പരിഗണന മലയാളത്തിൽ കിട്ടുന്നില്ല. അങ്ങീനെ ഇരിക്കുമ്പോൾ മഞ്ജു വാര്യരുടെ ഒപ്പം പുതിയ നടി സംഘടനയും ഉണ്ടാക്കി. ഇതോടെ അസൂയ മൂത്ത സീനിയർ ആയ ചില നടന്മാരുടെ വൈരാഗ്യം ഇരട്ടിച്ചു. മാത്രമല്ല മഞ്ജുവിന്റെ ശക്തിയും ധൈര്യവും കൂടിയാണ്‌ നടി റിമയും ഭർത്താവ്‌ ആഷികും എന്ന മനസിലാക്കിയതോടെ പാരകൾ പതിന്മടങ്ങായി.

ഇതോടെ മലയാളത്തില്‍ അഞ്ചെട്ടു വര്‍ഷം അഭിനയിച്ചശേഷം  നടി അതിര്‍ത്തി കടക്കുകയാണ്.  അടുത്തകാലത്തൊന്നും ശ്രദ്ധേയ കഥാപാത്രങ്ങള്‍ ലഭിക്കാതിരുന്ന റിമ ഇപ്പോള്‍ അഭിനയിക്കുന്നത് ക്ലിന്റ് എന്ന ചിത്രത്തിലാണ്. ന്യൂജന്‍ സിനിമകളുടെ വാണിജ്യസാധ്യത പോയതും ഇവര്‍ക്കു തിരിച്ചടിയായി.

Loading...

തമിഴില്‍ിന്നോ തെലുങ്കില്‍ നിന്നോ മികച്ച അവസരം കിട്ടിയാല്‍ അഭിനയിക്കുമെന്നാണ് അവര്‍ പറയുന്നത്. സംതൃപ്തി ലഭിക്കുന്ന വേഷം ലഭിച്ചാല്‍ ഭാഷ ഏതാണെന്ന് നോക്കാതെ ജോലി ചെയ്യും. നയന്‍താരയും കീര്‍ത്തി സുരേഷുമെല്ലാം തങ്ങളുടെ കരിയറിന്റെ തുടക്കത്തിലാണ് തമിഴിലേക്ക് ചേക്കേറിയത്.