പൃഥ്വിരാജുമായി പ്രണയത്തിലായിരുന്നോ… മറുപടിയുമായി സംവൃത സുനില്‍

Loading...

വിവാഹ ശേഷം അഭിനയത്തോട് വിട പറയുന്ന നടിമാര്‍ മലയാളത്തില്‍ കുറവല്ല. അഭിനേത്രികളുടെ സ്ഥിരം ശൈലി തന്നെയായിരുന്നു മലയാളത്തിലെ തനി നാടന്‍ നായിക സംവൃത സുനിലും പിന്തുടര്‍ന്നത്. മലയാളത്തില്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് താരം വിവാഹ ശേഷം വിദേശത്തേക്ക് പോയതോടെ ആരാധകര്‍ക്ക് കാണാനേ കിട്ടിയിട്ടില്ല. മകന്‍ ഉണ്ടായശേഷം ഇന്‍ര്‍വ്യൂകളൊക്കെ നല്‍കാന്‍ തുടങ്ങി.

ഇടയ്ക്ക് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുമായിരുന്നെങ്കിലും വിശേഷങ്ങളൊന്നും പങ്കുവയിക്കുന്നില്ലായിരുന്നു. താരത്തിന്റെ പണ്ടത്തെ അതേ ക്യൂട്ടനസ് തന്നെയാണ് ഇപ്പോഴുമുള്ളത്. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തീയറ്ററില്‍ മുന്നേറുകയാണ്.

Loading...

നാളുകള്‍ക്ക് ശേഷം താരം റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തുകയും പഴയ പോലെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റുകയും ചെയ്തു. നാളുകള്‍ക്ക് ശേഷം താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’യെന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. മലയാളികളുടെ പ്രിയങ്കരനായ ബിജു മേനോന്‍ ആണ് താരത്തെ വീണ്ടും തിരിച്ചു വിളിച്ചത്. അവര്‍ ആ സമയത്ത് തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. ആരാധകര്‍ താന്‍ ഷൂട്ടിങിനെത്തിയപ്പോള്‍ അരികിലെത്തി സംസാരിക്കുകയും ഫോട്ടോയെടുക്കയുമൊക്കെ ചെയ്യാറുണ്ട്.

സിനിമയില്‍ ഒരിക്കലും ചെയ്യാന്‍ ഇഷ്ടമില്ലാത്ത കാര്യം എന്താണെന്ന ചോദ്യത്തിന് ഐറ്റം സോങ്ങിലോ വള്‍ഗറായിട്ടുള്ള ഡ്രെസ്സിലോ അഭിനയിക്കുവാന്‍ താല്പര്യമില്ല എന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോഴിതാ റെഡ് കാര്‍പ്പറ്റ് ഇന്റര്‍വ്യൂയില്‍ പൃഥ്വിരാജുമൊത്തു പ്രണയത്തിലായിരുന്നു എന്ന വാര്‍ത്ത താരം നിഷേധിച്ചു. മലയാളസിനിയിലെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് രാജുവെന്നും താരം തുറന്നുപറഞ്ഞു.