പരീക്ഷ രണ്ടു തവണ എഴുതിയപ്പോഴും തോറ്റു; സംയുക്ത

 

തീവണ്ടി ലില്ലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് സംയുക്ത മേനോന്‍. സിനിമയിലേക്കും വരും മുന്‍പേയുള്ള തന്റെ വിദ്യാഭ്യാസ ജീവിതകാലത്തെക്കുറിച്ച് തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയനടി

Loading...

‘പത്താം ക്ലാസ് കഴിഞ്ഞു നേരെ എന്ട്രന്‍സ് കോച്ചിംഗിനും പ്ലസ് ടു പഠനത്തിനും ചേര്‍ന്നു. പിന്നെ പഠനവും വായനയും മാത്രമായി ലോകം. ഒരു എന്‍ജീനിയറിംഗ് എന്ന സ്വപ്നം മാത്രമേ മനസിലൂള്ളൂ. അങ്ങനെയിരിക്കെ എന്റെ മുത്തച്ഛന്‍ പെട്ടെന്ന് സുഖമില്ലാതെയായി. കുറച്ചുനാള്‍ എനിക്ക് ഹോസ്പിറ്റലില്‍ നില്‍ക്കേണ്ടി വന്നു. ആ സമയത്ത് എന്റെ മനസ്സില്‍ വലിയ ഒരു ട്വിസ്റ്റ് ഉണ്ടായി. എനിക്ക് എന്‍ജീനിയര്‍ ആകണ്ട ഡോക്ടറായാല്‍ മതി.

ഞാന്‍ ഡോക്ടര്‍ ആകണമെന്ന് എല്ലാക്കാലത്തും ആഗ്രഹിച്ച അമ്മമ്മയ്ക്ക് ഇതില്‍പ്പരം സന്തോഷം വേറൊന്നുമില്ല. ഡോക്ടറായാല്‍ ലഭിക്കുന്ന ബഹുമാനത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും അമ്മമ്മ വാചാലയായി കൊണ്ടിരുന്നു. അങ്ങനെ എന്‍ജീനിയര്‍ ആകാന്‍ കൊതിച്ച ഞാന്‍ ഡോക്ടറാകാന്‍ എന്ട്രന്‍സ് എഴുതി. പക്ഷെ കിട്ടിയില്ല. വിട്ടു കൊടുക്കില്ലെന്ന വാശിയില്‍ വീണ്ടുമെഴുതി. അതും കിട്ടിയില്ല, എങ്കില്‍ വാങ്ങിയിട്ടേയുള്ളൂ എന്ന വാശിയില്‍ ഫുള്‍ ടൈം കോച്ചിംഗിന് ശ്രദ്ധ കേന്ദ്രീകരിച്ചു. വേറെയൊരു കോഴ്‌സിനും ചേരാതെ എന്ട്രന്‍സ് പഠനം.

പഠനത്തിന്റെ വിരസതയകറ്റാന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുമായിരുന്നു. അങ്ങനെയൊരു ദിവസം എന്റെ ഫോട്ടോ കണ്ടു വനിതയില്‍ നിന്ന് മോഡലിംഗ് ചെയ്യാന്‍ ക്ഷണം കിട്ടി എങ്കില്‍ പിന്നെ ചെയ്തു നോക്കാമെന്ന് ഞാനും കരുതി. ശേഷം സിനിമയിലേക്ക് വിളി വന്നു. ആ സമയത്താണ് എന്റെ മെഡിക്കല്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നത്. വേണമെങ്കില്‍ കേരത്തില്‍ തന്നെ എനിക്ക് അഡ്മിഷന്‍ കിട്ടുമായിരുന്നു. പക്ഷെ സിനിമയുടെ തിരക്കുകള്‍ കാരണം ചേരാന്‍ കഴിഞ്ഞില്ല. അഭിനയം മതി എന്നായിരുന്നു എന്റെ തീരുമാനം അങ്ങനെ ഡോക്ടര്‍ സ്വപ്നം അവിടെ നിര്‍ത്തിവെച്ചു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംയുക്ത മേനോന്‍ പങ്കുവയ്ക്കുന്നു.