സിനിമയില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും സിഗരറ്റ് വലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നിട്ടുണ്ട്; സംയുക്ത മേനോൻ

തീവണ്ടി എന്ന ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തി മലയാളസിനിമപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് സംയുക്ത മേനോന്‍. പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംയുക്ത.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിനിടയില്‍ ‘ആരുടെയെങ്കിലും മുഖത്ത് അടിച്ചിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ഈ ചോദ്യത്തിന് ‘ഉണ്ട്’ എന്നായിരുന്നു സംയുക്തയുടെ മറുപടി.

Loading...

“എന്റെ അമ്മയ്ക്കു ശ്വാസം മുട്ടുണ്ട്. അതുകൊണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുന്നുണ്ടായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ല. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു-പുക വലിക്കുന്നതുകൊണ്ട് ബുദ്ധമിട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ വളരെ മോശമായാണ് അയാള്‍ എന്നോടു പ്രതികരിച്ചത്. എന്റെ നിയന്ത്രണം വിട്ടു, കൈ തരിച്ചു, മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ എന്നായി. പക്ഷേ എല്ലാം സംഭവിച്ചുകഴിഞ്ഞില്ലേ’ സംയുക്ത പറയുന്നു.