പഠനത്തില്‍ ശ്രദ്ധിക്കണം ഉഴപ്പരുതെന്ന് ആ സൂപ്പര്‍ താരം ഇപ്പോഴും പറയും : സനൂഷ

കുട്ടിതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സനുഷ. ഈ ചിത്രത്തിലെ അഭിനയത്തിന് സനഉഷയെത്തേടി നിരവധി പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. ‘കാഴ്ച’ എന്ന ചിത്രമാണ് നടി സനൂഷയെ ശ്രദ്ധേയയാക്കിയത് . ഇചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി സനൂഷ പിന്നീടു മലയാള സിനിമയിലെ നായിക നടിയെന്ന നിലയില്‍ അരങ്ങേറ്റം കുറിച്ചു. മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞ സനൂഷ കാഴ്ചയിലെ ബേബി സനൂഷയായി സ്‌ക്രീനിലെത്തിയപ്പോള്‍ സൂപ്പര്‍ താരം മമ്മൂട്ടിയുമായുള്ള വ്യത്യസ്ത നിമിഷങ്ങളെക്കുറിച്ച് പങ്കിടുകയാണ്.

‘കാഴ്ച’യുടെ സെറ്റില്‍ മറ്റൊരു മമ്മുക്കയായിരുന്നു ഞാന്‍ കണ്ടത്. ബാലരമയ്‌ക്കൊക്കെ വേണ്ടിയിട്ട് അദ്ദേഹം ഞങ്ങളോട് അടികൂടിയിട്ടുണ്ട്. ഇടയ്ക്ക് വരുമ്പോള്‍ സ്‌ട്രോബറിയൊക്കെ കൊണ്ട് വരും. ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരും. സിനിമയില്‍ മമ്മുക്കയുടെ കഥാപാത്രം കാണിക്കുന്ന അതേ സ്‌നേഹവും വാത്സല്യവും ഷൂട്ട് ഇല്ലാത്തപ്പോഴും കാണിച്ചിരുന്നു. ഇപ്പോള്‍ കാണുമ്പോഴും പഠനത്തില്‍ ശ്രദ്ധിക്കണം ഉഴപ്പരുത് സിനിമ ശ്രദ്ധിക്കണം എന്നൊക്കെ പറയും. ‘കാഴ്ച’യെക്കുറിച്ച് ഓര്‍ക്കുമ്‌ബോള്‍ ഇന്നും മനസ്സില്‍ നില്‍ക്കുന്നത് ഒരപകടമാണ്. ചിത്രീകരണത്തിനിടെ ക്യാമറ വെള്ളത്തിലേക്ക് വീണുപോയി.

Loading...

പകുതിയോളം ഷൂട്ട് കഴിഞ്ഞിരുന്നു, ഞങ്ങളെല്ലാം പേടിച്ചു. അന്ന് ഫിലിം അല്ലെ ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചത് ഓര്‍മ്മയുണ്ട്. ദൈവം കാത്തു ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കാഴ്ച സിനിമയെക്കുറിച്ച് സനൂഷ വീണ്ടും മനസ്സ് തുറന്നത്