ജന്മം നല്‍കുന്നതുകൊണ്ടുമാത്രം ഒരു സ്ത്രീ അമ്മയാവുന്നില്ല! മക്കളുടെ സ്വപ്നസാഫല്യത്തിലേക്കു കൈപിടിച്ചു നടത്തുന്നവളായിരിക്കണം അമ്മ; നടി ശാരദ പറയുന്നു

കൊ​ച്ചി: എ​ന്നി​ലെ അ​ഭി​നേ​ത്രി​യെ ക​ണ്ടെ​ത്തി സി​നി​മാ​ലോ​ക​ത്തേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തി​യ​തു ത​ന്‍റെ അ​മ്മ​യാ​ണെ​ന്നു ന​ടി ശാ​ര​ദ. ജ​ന്മം ന​ൽ​കു​ന്ന​തു​കൊ​ണ്ടു​മാ​ത്രം ഒ​രു സ്ത്രീ ​അ​മ്മ​യാ​വു​ന്നി​ല്ല. മ​ക്ക​ൾ എ​ങ്ങ​നെ​യാ​ക​ണ​മെ​ന്നു സ്വ​പ്നം കാ​ണു​ക​യും സ്വ​പ്ന​സാ​ഫ​ല്യ​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​വ​ളാ​യി​രി​ക്ക​ണം അ​മ്മ​യെ​ന്നു തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നൂ​റു​ക​ണ​ക്കി​നു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ന​ശ്വ​ര​മാ​ക്കി​യ ശാ​ര​ദ പ​റ​ഞ്ഞു.

കൊ​ച്ചി സെ​ൻ​ട്ര​ൽ മ​റൈ​ൻ ഫി​ഷ​റീ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ (സി​എം​എ​ഫ്ആ​ർ​ഐ) വി​മ​ൻ സെ​ൽ സം​ഘ​ടി​പ്പി​ച്ച സ്ത്രീ​ശാ​ക്തീ​ക​ര​ണ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ശാ​ര​ദ. സി​നി​മ​യി​ൽ ഒ​രു പെ​ണ്‍​കു​ട്ടി​ക്കു പ​ണ്ട് അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ സൗ​ന്ദ​ര്യ​വും ശ​രീ​ര​വ​ണ്ണ​വും നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പി​ന്നി​ലാ​യി​രു​ന്ന എ​ന്നെ എ​ന്തു​കൊ​ണ്ടാ​ണ് അ​മ്മ പ്രോ​ത്സാ​ഹി​പ്പി​ച്ച​തെ​ന്ന് ഇ​ന്നു​മ​റി​യി​ല്ല.

നൃ​ത്ത​വേ​ദി​ക​ളി​ലും ഒ​രു നാ​ട​ക​സ​മി​തി​യി​ലു​മു​ള്ള പ്ര​ക​ട​ന​ങ്ങ​ളാ​ണു കൈ​മു​ത​ലാ​യി​ട്ടു​ണ്ടാ​യി​രു​ന്ന​ത്. കു​ഞ്ചാ​ക്കോ, സ​ത്യ​ൻ, ന​സീ​ർ തു​ട​ങ്ങി അ​ക്കാ​ല​ത്തു സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്ന​വ​രെ​ല്ലാം വ​ലി​യ സ്നേ​ഹ​മു​ള്ള​വ​രാ​യി​രു​ന്നു. സ്ത്രീ​ക​ൾ ത​ങ്ങ​ളു​ടെ ശ​ക്തി സ്വ​യം തി​രി​ച്ച​റി​യു​ന്ന​താ​ണു യ​ഥാ​ർ​ഥ സ്ത്രീ ​ശാ​ക്തീ​ക​ര​ണം. സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന സ​മൂ​ഹ​മാ​ണു ന​മു​ക്കു വേ​ണ്ട​ത്. സ്ത്രീ​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണു സി​നി​മ​യി​ൽ താ​ൻ കൂ​ടു​ത​ൽ ചെ​യ്ത​ത്. ‌

പി​രി​ഞ്ഞു ക​ഴി​യു​ന്ന ദ​ന്പ​തി​ക​ൾ ത​ന്‍റെ “ബ​ലി​പീ​ഠം’ എ​ന്ന തെ​ലു​ക് സി​നി​മ ക​ണ്ട​ശേ​ഷം ഒ​ന്നി​ക്കാ​ൻ ത​യാ​റാ​യ​ത് ഇ​ന്നും അ​ഭി​മാ​ന​ത്തോ​ടെ ഓ​ർ​ക്കു​ന്നു. മ​ല​യാ​ള സി​നി​മ വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കി​യി​ട്ടു​ണ്ട്. തെ​ലു​ങ്കി​ൽ​നി​ന്നും ത​മി​ഴി​ൽ​നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ണു മ​ല​യാ​ള​ത്തി​ലെ ആ​സ്വാ​ദ​ന​ശൈ​ലി. നി​ന​യ്ക്കാ​തെ വ​ന്നെ​ത്തി​യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ന​വും തെ​ന്നാ​ലി​യി​ൽ​നി​ന്നു​ള്ള ലോ​ക​സ​ഭ അം​ഗ​ത്വ​വു​മെ​ല്ലാം സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു. എ​ങ്കി​ലും ഇ​നി രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും ശാ​ര​ദ പ​റ​ഞ്ഞു.

സി​എം​എ​ഫ്ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​എ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, വി​മ​ൻ സെ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​സോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു ശാ​ര​ദ​യ്ക്ക് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

Top