ഓഫീസെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത് വീട്ടിലേക്ക്, ആ വീഡിയോ ലീക്കായത് തന്റെ ഭാവി ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നടി ശാലു

കഴിഞ്ഞ ദിവസം മീടു ആരോപണവുമായി യുവനടി ശാലു ശ്യാമു രംഗത്തെത്തിയിരുന്നു. തന്റെ കൂടെ കിടക്കുകയാണെങ്കില്‍ വിജയ് ദേവേരക്കൊണ്ടയുടെ ചിത്രത്തിലെ നായിക വേഷം ഒരു പ്രമുഖ സംവിധായകന്‍ ഓഫര്‍ ചെയ്തിരുന്നുവെന്നാണ് ശാലു പറഞ്ഞു. ഇതിനുപിന്നാലെ ശാലുവിന്റെ ഒരു വീഡിയോ ലീക്കായിരുന്നു. വീഡിയോ ലീക്കായതോടെ നടിക്കെതിരെ അസഭ്യവര്‍ഷവുമായി. ഇതിനെതിരെ പ്രതികരിച്ച് ഇപ്പോള്‍ താരം വീണ്ടും രംഗത്തെത്തി. വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി പറയുന്നു.

സംവിധായകന്റെ പേര് പറയാന്‍ ശാലു വിസമ്മതിച്ചിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാള്‍ എന്ന് മാത്രമാണ് ശാലു പറഞ്ഞത്. സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാന്‍ എന്നോട് പറഞ്ഞു. മേല്‍വിലാസവും തന്നു. അയാളുടെ ഓഫീസില്‍ വച്ചാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും എനിക്ക് മനസ്സിലായത്. എന്നോട് വൃത്തിക്കെട്ട കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി. അത് കേട്ടപ്പോള്‍ എന്റെ ശരീരം ആകെ വിയര്‍ക്കാന്‍ തുടങ്ങി. അയാള്‍ എ.സി ഓണ്‍ ചെയ്തു. ചതി മനസ്സിലായ ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്നും ശാലു പറയുകയുണ്ടായി.

Loading...