സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണി മുഴക്കി ഹാക്കര്‍, ചൂടന്‍ ചിത്രം സ്വയം പുറത്തുവിട്ട് നടി

ന്യുയോര്‍ക്ക്: നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ ഹാക്കര്‍ക്കു ചുട്ടമറുപടി നല്‍കി ഹോളിവുഡ് നടി ബെല്ല തോണ്‍. ഹാക്കര്‍ക്കു മുമ്പ് സ്വന്തം അക്കൗണ്ടിലൂടെതന്നെ പുറത്താകാന്‍ സാധ്യതയുള്ള നഗ്‌നചിത്രങ്ങള്‍ നടി പരസ്യപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എന്റെ എല്ലാം തന്നെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

‘എന്റെ തന്നെ നഗ്‌നതയുമായി എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍, ആരോ എന്നില്‍നിന്ന് എന്തോ കവര്‍ന്നെടുത്തതു പോലെ തോന്നുന്നു. എനിക്കു പ്രത്യേകതയുള്ള ആള്‍ മാത്രം കാണേണ്ടതായിരുന്നു അത്. മറ്റു സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ അയാള്‍ എനിക്ക് അയച്ചുതന്നു. കുറേ നാളായി എന്നെ മുതലെടുക്കാന്‍ ഞാന്‍ ഒരാളെ അനുവദിച്ചു വന്നു. ഇനി അതിനു കഴിയില്ല. എന്നില്‍നിന്നു നിങ്ങള്‍ക്കു മറ്റൊന്നും കിട്ടാന്‍ പോകുന്നില്ല എന്നതുകൊണ്ടുമാത്രമാണ് ഇത് ഇവിടെ ഇടുന്നത്. എന്റെ ഊര്‍ജം തിരികെ ലഭിച്ചു എന്ന സമാധാനത്തില്‍ എനിക്കിന്നു രാത്രി ഉറങ്ങാം. നിങ്ങള്‍ക്ക് എന്റെ ജീവിതത്തെ ഒരിക്കലും നിയന്ത്രിക്കാന്‍ ആവില്ല. ഉടന്‍തന്നെ എഫ്ബിഐ നിങ്ങളെ തേടിയെത്തും’ ബെല്ല ട്വിറ്ററില്‍ കുറിച്ചു.

എന്റെ മേല്‍ നിങ്ങള്‍ക്ക് അധികാരമുണ്ടെന്ന് തോന്നുന്നെങ്കില്‍, അതിനെപ്പറ്റി ഞാന്‍ എന്റെ അടുത്ത പുസ്തകത്തില്‍ എഴുതാന്‍ പോവുകയാണ് എന്ന കുറിപ്പോടെയാണ് ബെല്ല ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത്. ഹാക്കറുമായുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും ബെല്ല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മിഡ്‌നെറ്റ് സണ്‍, ദി ബേബിസിറ്റര്‍, ഫേമസ് ഇന്‍ ലൗ, ഡഫ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഇരുപത്തൊന്നുകാരി ബെല്ലാ തോണ്‍, മോഡല്‍, ഗായിക, മ്യൂസിക് വീഡിയോ ഷയറക്ടര്‍, എഴുത്തുകാരി എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു.