മുംബൈ: നീലച്ചിത്ര നിർമാണത്തിൽ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതോടെ ഇരുവരും കുറിച്ചുള്ള വാർത്തകൾ സജീവമാണ് കേസുമായി ബന്ധപ്പെട്ട് ശിൽപാ ഷെട്ടിയെയും പൊലീസ് ചോദ്യം ചെയ്തു. ആറു മണിക്കൂറിലേറെയാണ് പോലീസ് ശിൽപാ ഷെട്ടിയെ ചോദ്യം ചെയ്തത്. അതേസമയം നീലച്ചിത്ര നിർമാണത്തിൽ തനിക്ക് പങ്കില്ലെന്നാണ് ബോളിവുഡ് താരം ശിൽപാ ഷെട്ടി വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ് കുന്ദ്രയുടെ ‘ഹോട്ട്ഷോട്ട്സ്’ ആപ്പിലോ നീലച്ചിത്ര നിർമാണത്തിലോ താൻ ഇടപെട്ടിട്ടില്ലെന്നാണ് ശിൽപ ഷെട്ടി വ്യക്തമാക്കിയിരിക്കുന്നത്. ഈ ആപ്പുകളിൽ നിന്ന് തനിക്ക് ആദായമൊന്നും ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു.
ഹോട്ട്ഷോട്ട്സ് ആപ്പിലെ യഥാർഥ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. മറ്റ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെയും വെബ് സീരിസുകളിലെയും ഉള്ളടക്കങ്ങൾ കൂടുതൽ അശ്ലീല സ്വഭാവമുള്ളതാണെന്നും ശിൽപ ഷെട്ടി കൂട്ടിച്ചേർത്തു. രാജ് കുന്ദ്രയെ ന്യായീകരിച്ചു കൊണ്ടാണ് ശിൽപാ ഷെട്ടി സംസാരിച്ചതെന്നും റിപ്പോർട്ടികളുണ്ട്. തന്റെ ഭർത്താവ് ചെയ്തത് നീലച്ചിത്ര നിർമാണമല്ലെന്നും വെറും ഇറോട്ടിക്ക(കാമകല)യാണെന്നുമാണ് താരം പറയുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇവ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ശിൽപ വിശദീകരിക്കുകയും ചെയ്തു.അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയെ ജൂലായ് 27 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കുന്ദ്രയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കസ്റ്റഡി കാലാവധി നീട്ടിയത്.