പ്രസന്നയ്ക്ക് മലയാളി കാമുകി ഉണ്ടായിരുന്നോ.., ഭര്‍ത്താവ് മലയാളം പഠിച്ചതിനെ കുറിച്ച് സ്‌നേഹ

തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സ്‌നേഹയും പ്രസന്നയും തമ്മിലുള്ള പ്രണയവും, വിവാഹവുമൊക്കെ ആരാധകര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തവയാണ്.ഇന്നും മാതൃക ദമ്പതിമാരായി ജീവിതം മനോഹരമാക്കുമ്പോഴും സിനിമയില്‍ സജീവമാണ് ഇരുവരും. സിനിമയില്‍ നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത പ്രസന്ന സ്‌നേഹയെ കണ്ട ആദ്യ നിമിഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

മലയാളത്തില്‍ അഭിനയിക്കാന്‍ വേണ്ടി കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഷാപുസ്തകം വാങ്ങി മലയാളം പഠിക്കുകയായിരുന്നു താനെന്നാണ് പ്രസന്ന പറയുന്നത്. കുട്ടിക്കാലം തൊട്ടേ മലയാള സിനിമയാണ് കൂടുതല്‍ കണ്ടിരുന്നത്. ബന്ധങ്ങളുടെ ആഴം മലയാള സിനിമയില്‍ മനോഹരമായാണ് ചിത്രീകരിക്കുക. അതു നിങ്ങളുടെ സംസ്‌കാരത്തിന്റെ പ്രത്യേകതയാകാം പ്രസന്ന പറയുന്നു.

Loading...

അങ്ങനെയാണ് മലയാളം പഠിക്കാനുള്ള ആഗ്രഹം വളരുന്നത്. ’30 ദിവസം കൊണ്ട് മലയാളം പഠിക്കാം’ എന്ന ബുക്കാണ് തന്നെ സഹായിച്ചത്. അത് വാങ്ങിത്തന്നത് നാട്ടില്‍ അയല്‍വാസികളായിരുന്ന ജ്യോതി ആന്റിയാണ്. അവരുടെ മകള്‍ ചൈതന്യ മുപ്പതോളം സിനിമകളില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായിരുന്നു. അങ്ങനെ ഒരു സിനിമാ ബന്ധം കുടി ഉണ്ടായി. ജ്യോതി ആന്റിയാണ് ലോഹി സാറിനെയും സിദ്ദിഖ് സാറിനെയും പരിചയപ്പെടുത്തുന്നത്. എല്ലാവരും എന്നോട് മലയാളം പഠിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, പിന്നീട് തമിഴില്‍ തിരക്കായി.’- പ്രസന്ന പറയുന്നു.

എന്നാല്‍, ആദ്യ സിനിമയില്‍ അഭിനയിക്കും വരെ വീട്ടില്‍ നിന്ന് തങ്ങളെല്ലാവരും കൂടി ഒരു സിനിമയ്ക്കു പോലും പോയിട്ടില്ലെന്നും പ്രസന്ന പറയുന്നു. ‘കുട്ടിക്കാലം തൊട്ടേ സിനിമാമോഹമുണ്ടായിരുന്നു. എന്നാല്‍ ഭെല്ലില്‍ ജീവനക്കാരനായിരുന്ന അച്ഛന്‍ വലിയ സ്ട്രിക്ടായിരുന്നു. മകനെ എന്‍ജിനീയറാകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എനിക്ക് സ്വപ്നം സിനിമയും’ പ്രസന്ന പറയുന്നു.

എന്നാല്‍, ഭര്‍ത്താവിന്റെ മലയാളം സംസാരിക്കുന്നതിനെ കുറിച്ച് ഭാര്യുയും നടിയുമായ സ്‌നേഹ പങ്കുവയ്ക്കുന്നത് മറ്റൊരു നിരീക്ഷണമാണ്. പ്രസന്നയ്ക്ക് തീര്‍ച്ചയായും ഒരു മലയാളി കാമുകി ഉണ്ടായിട്ടുണ്ടാകണമെന്നാണ് സ്‌നേഹയുടെ അഭിപ്രായം. അതുപോലെയാണ് മലയാളം സംസാരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പ്രസന്ന സമ്മതിക്കില്ല. താനും ഇപ്പൊള്‍ എല്ലാവരോടും അങ്ങനെ തന്നെയാണ് പറയുകയെന്നും സ്‌നേഹ പറയുന്നു.