മലയാളത്തിലെ രാധികാ ആപ്‌തെയോ, ശ്രിന്ദയുടെ ബോള്‍ഡ് ലുക്കില്‍ അമ്പരന്ന് ആരാധകര്‍

കൊച്ചി: മലയാള സിനിമയില്‍ ഒരുപിടി കഥാപാത്രങ്ങള്‍ കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് ശ്രിന്ദ. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നുത്. ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. താരത്തിന്റെ ബോള്‍ഡ് അവതാരം, മലയാളത്തിന്റെ രാധിക ആപ്‌തെ എന്നൊക്കെയാണ് ആരാധകര്‍ കുറിക്കുന്നത്.

ആന്‍ അഗസ്റ്റിന്‍, അപൂര്‍വ, പേളി മാണി, ഇവ പവിത്രന്‍ തുടങ്ങിയ താരങ്ങളും നടിയുടെ പുതിയ ചിത്രത്തിന് കമന്റുകളുമായി എത്തിയിരുന്നു. മുമ്പ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചും കോമഡി കഥാപാത്രമായും താരം ശ്രദ്ധ നേടിയിരുന്നു.

Loading...

കുഞ്ഞിരാമായണം, 1983 എന്നീ ചിത്രമാണ് ശ്രിന്ദയുടെ സിനിമാ ജീവിതത്തില്‍ ബ്രേക്ക് നല്‍കിയത്. എന്നാല്‍ വിവാഹത്തിന് ശേഷം താരം അഭിനയത്തില്‍ താല്‍ക്കാലികമായ ഇടവേള എടുത്തിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത സിഞ്ജാറിലാണ് നടി അവസാനമായി അഭിനയിച്ചത്.

ശ്രിന്ദ രണ്ടാമതും വിവാഹിതയായിരുന്നു. യുവസംവിധായകന്‍ സിജു എസ്. ബാവയാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. പത്തൊമ്പതാം വയസില്‍ വിവാഹിതയായെങ്കിലും ആ ബന്ധം അധിക കാലം നീണ്ടു നിന്നില്ല. നാലു വര്‍ഷത്തിനു ശേഷം വിവാഹ മോചിതയായി. ഒരു മകനുണ്ട്.

ഫഹദ് ഫാസിലിനെ നായകനാക്കി ‘നാളെ’ എന്നൊരു ചിത്രം സിജു സംവിധാനം ചെയ്തിട്ടുണ്ട്. നടി നമിത പ്രമോദ് അടക്കം ചലച്ചിത്ര മേഖലയിലെ പലരും ദമ്പതികള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു.

അതേസമയം വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നു നടി ശ്രിന്ദ പറഞ്ഞിരുന്നു. ഒരുപാടു പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും അവിടെ കരുത്തു പകര്‍ന്നത് മകന്റെ സാമീപ്യമാണെന്നും ശ്രിന്ദ പറഞ്ഞു. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണു നടി മനസ്സുതുറന്നത്.

‘വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നതു കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.

നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചനത്തിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ആ തിരിച്ചറിവോടെയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.