പ്രചരിക്കുന്ന നഗ്ന ദൃശ്യങ്ങൾ ഗ്രാഫിക്സ് വഴി ഉണ്ടാക്കിയത്, ഒറിജിനൽ അല്ല- നടി ഗൽറാണി

സെൻസർ ബോഡ് ഒഴിവാക്കിയ ദണ്ടുപാളയം ചിത്രത്തിലേ അശ്ലീലകരമായ ദൃശ്യങ്ങൾ പുറത്ത്. നടി സഞ്ജന ഗല്‍റാണിയുടേതെന്ന് പറയുന്ന അർദ്ധ നഗ്ന ചിത്രങ്ങളാണ്‌ പുറത്തായത്.എന്നാൽ താൻ ഇത്തരത്തിൽ ക്യാമറക്കു മുന്നിൽ നിന്നില്ലെന്നും ചിത്രീകരിച്ചപ്പോള്‍ താന്‍ സ്‌കിന്‍ സ്യുട്ട് ധരിച്ചിരുന്നു. ബാക്കിയുള്ളവ ഗ്രാഫിക്‌സ് വഴി ഉണ്ടാക്കിയതാണ്. വീഡിയോയുടെ പേരില്‍ തന്നെ സദാചാരം പഠിപ്പിക്കാനും ആരും വരേണ്ടെന്ന് സഞ്ജന പറഞ്ഞു.

സംസ്‌കാരത്തിന് നിരക്കാത്ത രീതിയില്‍ താന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. പക്ഷേ ബോള്‍ഡായി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നയാളുമാണ്. അതിനിയും തുടരും. ഒരു വീഡിയോയുടെ പേരില്‍ കുറ്റപ്പെടുത്തുന്നത് മനസ്സിലാകുന്നില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദണ്ടുപാളയം2 റിലീസ് ചെയ്തത്. കര്‍ണ്ണാടകയിലെ കുപ്രസിദ്ധ അധോലോകമായ ദണ്ടുപാളയത്തിന്റെ കഥയാണ് ചിത്രം. ആദ്യ ഭാഗവും വന്‍ വിവാദവും വിജയവുമായിരുന്നു.

Loading...

ചിത്രത്തിന്റെ പ്രചരണത്തിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടതെന്ന് സംശയിക്കുന്നെന്ന് സംവിധായകന്‍ ശ്രീനിവാസ രാജു പറഞ്ഞു. മലയാളത്തില്‍ ശ്രദ്ദേയയായ നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന. മോഹന്‍ലാലിന്റെ കാസിനോവയിലും അഭിനയിച്ചിട്ടുണ്ട് സഞ്ജന.