അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി, വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു… ഞാന്‍ അടിതെറ്റി വീണു; സ്വാസിക

ദത്തുപുത്രി എന്ന സീരിയലിന്റെ ഷൂട്ടിങ്ങിന് ഇടയിലാണു മരണത്തെ മുഖാമുഖം കണ്ട സംഭവം. സീരിയലിനു വേണ്ടി ഒരു ഉരുള്‍പൊട്ടല്‍ കൃത്രിമമായി സൃഷ്ടിക്കുന്നുണ്ട്. മെഗാസീരിയല്‍ രംഗത്ത് ആദ്യമായിട്ടായിരുന്നു അത്രയും സാഹസികമായി ഒരു പ്രകൃതി ദുരന്തം ചിത്രീകരിക്കുന്നത്. മണ്ണെടുത്തു കൊണ്ടിരിക്കുന്ന കുന്നിനു മുകളില്‍ നിന്ന് അതിശക്തമായി വെള്ളം പമ്ബ് ചെയ്താണ് ഉരുള്‍പൊട്ടലും കനത്തമഴയും സൃഷ്ടിക്കുന്നത്.

അങ്ങനെ ഷൂട്ടിങ് തുടങ്ങി. അതിശക്തമായി ചെളി വെള്ളം ഒഴുകിയെത്തി. വലിയ പാറ കഷ്ണങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.‌ ഞാന്‍ അടിതെറ്റി വീണു. വെള്ളപ്പാച്ചിലില്‍ ഒരു പാറയുടെ അടിയില്‍ കുടുങ്ങി. ശ്വാസം മുട്ടി മരണത്തെ മുമ്ബില്‍ കണ്ട നിമിഷങ്ങളായിരുന്നു അത്. ആ ചിത്രീകരണത്തിനിടയില്‍ സെറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.’ സ്വാസിക പറഞ്ഞു. മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക. സീത എന്ന ഒറ്റ സീരിയല്‍ മതി സ്വാസികയെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണിയിലും വേഷമിട്ട സ്വാസിക തന്റെ ജീവിതത്തില്‍ മരണത്തെ മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് ഇവിടെ.

Loading...