ഞാന്‍ ഇത്രനാളും ഉമ്മ വെച്ചത് തവളകളെ’ പക്ഷെ ഇപ്പോള്‍ ഞാന്‍ രാജകുമാരനെ കണ്ടെത്തി; തപ്‌സി പന്നു

താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന സത്യം തുറന്നു പറഞ്ഞ് നടി തപ്‌സി പന്നു. എന്നാല്‍ തന്റെ കാമുകന്‍ എല്ലാവരും കരുതുംപോലെ സിനിമാനടനോ ക്രിക്കറ്റ് താരമോ അല്ലെന്നും നടി വ്യക്തമാക്കി. അദ്ദേഹം ഇവിടെ ഉള്ള ഒരാളെ അല്ല’, തപ്സി പറഞ്ഞു.

സഹോദരിക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് തപ്സിയുടെ ഈ തുറന്നുപറച്ചില്‍. താന്‍ കാരണമാണ് തപ്സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് തപ്സി തന്നോടാണ് നന്ദി പറയേണ്ടതെന്നും ഷഗുണ്‍ പറഞ്ഞു. ഇതിനു മുമ്ബുള്ള തപ്സിയുടെ കാമുകന്മാരെ കാണുമ്ബോള്‍ എവിടുന്നാണ് ഇവരെയൊക്കെ കണ്ടുപിടിക്കുന്നത് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷഗുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ ‘ എന്റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുമ്ബ് ഞാന്‍ ഒരുപാട് തവളകളെ ഉമ്മ വെച്ചിട്ടുണ്ട്’ എന്നാണ് തപ്സി പറഞ്ഞത്.

Loading...

കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുമ്ബോള്‍ മാത്രമേ വിവാഹിതയാവുകയുള്ളൂ. ആര്‍ഭാടം നിറഞ്ഞ വിവാഹത്തേക്കാളുപരി സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള ഒരു ആഘോഷമാണ് ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.