ഈ സന്ദര്യത്തിന് പിന്നില്‍ ഒരുപാട് പേരുടെ കഠിനാധ്വാനം; വരലക്ഷ്മി

നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി തെന്നിന്ത്യന്‍ നടി വരലക്ഷ്മി. ഈ സന്ദര്യത്തിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ അധ്വാനമാണെന്നാണ് താരം പറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഞങ്ങള്‍ തിളങ്ങുന്ന ചര്‍മ്മവുമായല്ല രാവിലെ എഴുന്നേല്‍ക്കുന്നത്.ഒരുപാട് പേരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നാണ് വരലക്ഷ്മി കുറിച്ചത്. ഒരു മണിക്കൂര്‍ നീണ്ട മേക്കപ്പ് വീഡിയോ ചെറുതാക്കിയാണ് വരലക്ഷ്മി പങ്കുവച്ചിരിക്കുന്നത്.

Loading...

‘നടിമാരെപ്പോലെ സുന്ദരികളാകണം എന്ന് വിചാരിക്കുന്നവരോട്. ഞങ്ങള്‍ തിളങ്ങുന്ന ചര്‍മ്മവുമായല്ല രാവിലെ എഴുന്നേല്‍ക്കുന്നത്. ഒരുപാട് ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അതുകൊണ്ട് ഞങ്ങള്‍ പൂര്‍ണരാണെന്ന് കരുതരുത്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്ബോള്‍ നിങ്ങള്‍ എല്ലാവരെയും പോലെ തന്നെയാണ് ഞങ്ങളും’- വരലക്ഷ്മി കുറിച്ചു.