‘ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് സംവിധായകന്‍, ‘; സറീന്‍ ഖാന്‍

സിനിമയില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ നടിമാര്‍ തുറന്നുപറയുന്നത് തുടരുകയാണ്. രാധിക ആംപ്‌തെ, വിദ്യാ ബാലന്‍ തുടങ്ങിയവരുടെ തുറന്നുപറച്ചിലുകള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നത്. കാസ്റ്റിംഗ് കൗച്ച്‌ അനുഭവങ്ങളെ കുറിച്ച്‌ തുറന്നുപറഞ്ഞ് നടി സറീന്‍ ഖാനാണ് ഒടുവിലായി രംഗത്തുവന്നിരിക്കുന്നത്.

‘ഒരിക്കല്‍ ഒരു ചുംബനരംഗം റിഹേഴ്‌സ് ചെയ്യണമെന്ന് ഒരു സംവിധായകന്‍ ആവശ്യപ്പെട്ടു. എന്തു തടസ്സമായി തോന്നിയാലും അതിനെയെല്ലാം തളളിനീക്കി മുന്നോട്ടുപോകണമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഞാനതപ്പോഴേ നിഷേധിച്ചു.’ – നടി തുടര്‍ന്നു.

Loading...

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ മറ്റൊരു അനുഭവവും സറീന്‍ ഖാന്‍ വിവരിച്ചു. സുഹൃത്തായിരുന്ന ഒരാള്‍ സുഹൃത്ത് ബന്ധത്തിനുമപ്പുറം ഒരു ബന്ധത്തിലേക്ക് പോകാന്‍ എന്നെ നിര്‍ബന്ധിച്ചു. അങ്ങനെയെങ്കില്‍ കരിയറില്‍ ഒരുപാട് ഉയരങ്ങളിലെത്തിക്കാം എന്നായിരുന്നു അയാളുടെ വാഗ്ദാനം. അങ്ങനെ ജോലിയില്‍ തുടരാന്‍ താത്പര്യമില്ലെന്നും ഇപ്പോള്‍ തനിക്കു ലഭിക്കുന്ന അവസരങ്ങളില്‍ സംതൃപ്തയാണെന്നും സറീന്‍ ഖാന്‍ വ്യക്തമാക്കി. വീര്‍, ഹൗസ്ഫുള്‍ 2, 1921 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സറീന്‍ ഖാന്‍.