വാജ്‌പേയിയുടെ ചിതാഭസ്മ നിമജ്ജന ചടങ്ങിനിടെ ബിജെപി നേതാക്കള്‍ പുഴയില്‍ വീണു

ലഖ്‌നൗ: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ ബിജെപി നേതാക്കള്‍ പുഴയില്‍ വീണു. ചടങ്ങിനിടെ വള്ളം മറിഞ്ഞാണ് എംപിയും എംഎല്‍എയും അടങ്ങുന്ന സംഘമാണ് വെള്ളത്തില്‍ വീണത്. ഉടന്‍ തന്നെ പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ബസ്തി നദിയില്‍ വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജന ചടങ്ങിനായി നേതാക്കള്‍ വള്ളത്തില്‍ കയറിയപ്പോളാണ് അപകടം ഉണ്ടായത്. യുപിയിലെ മുന്‍ ബിജെപി പ്രസിഡന്റ് രാമപതി റാം ത്രിപാഠി, ഹരീഷ് ദ്വിവേദി എംപി, രാം ചൗധരി എംഎല്‍എ, മുതിര്‍ന്ന ബിജെപി നേതാക്കള്‍, പോലീസ് സൂപ്രണ്ട് ദിലീപ് കുമാര്‍ തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്നത്. നദിക്കരയോടു ചേര്‍ന്നായിരുന്നു ചടങ്ങ്. അതിനാല്‍ വലിയ അപകടം ഒഴിവായി.

Loading...

അപകട സമയത്ത് വള്ളത്തില്‍ നിറയെ ആളുകളുണ്ടായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. നേതാക്കള്‍ വീണയുടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി അവരെ രക്ഷപ്പെടുത്തുകയായിരുന്നു.