അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേന ; തൊട്ടടുത്തുനിന്ന് തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർത്തു

പ്രയാഗ്‌രാജ്: മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികള്‍ എത്തിയത് മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയെന്ന് പോലീസ്. വീഡിയോ ക്യാമറയും മൈക്രോഫോണുമായി എത്തിയ അക്രമികള്‍ മാധ്യമപ്രവർത്തകർക്കപ്പം നിന്നു. പത്രക്കാരുടെ ചോദ്യങ്ങൾക്ക് അതിഖ് അഹമ്മദ് മറുപടി പറയുന്നതിടെ ഇടതു ചവിയോടു ചേര്‍ത്ത് തലയിലേക്ക് പോയിന്റ് ബ്ലാങ്ക് തോക്കില്‍ നിന്ന് വെടി ഉയര്‍ത്തു. അതേ തോക്കില്‍ നിന്നു തന്നെ സഹോദരന്റെ നെഞ്ചിലേക്കും വെടിവെച്ചു. വീണ ഇരുവര്‍ക്കും നേരെ വീണ്ടും വെടി ഉയര്‍ന്നു.

ശനിയാഴ്ച രാത്രിയോടെ കനത്ത പോലീസ് വലയത്തില്‍ കൈവിലങ്ങ് ധരിപ്പിച്ച് പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഇരുവരെയും മൂന്നംഗസംഘം വധിച്ചത്. അതിഖിന്റെ തൊട്ടടുത്തുവരെ എത്താന്‍ മാധ്യമ പ്രവര്‍ത്തകരെ മുൻപും പോലീസ് അനുവദിച്ചിരുന്നു. അതിഖ് പലതവണ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.

Loading...

വ്യാഴാഴ്ച ഝാന്‍സിയില്‍വച്ച് പോലീസ് ഏറ്റുമുട്ടലില്‍ അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദിനെയും കൂട്ടാളിയെയും പോലീസ് കൊലപ്പെടുത്തിയിരുന്നു. ആസാദിന്റെ മൃതദേഹം ശനിയാഴ്ചയാണ് സംസ്‌കരിച്ചത്. അന്നേദിവസംതന്നെ അക്രമിക പിതാവിനെയും കൊലപ്പെടുത്താൻ തിരഞ്ഞെടുത്തു.

ബിഎസ്പി എംഎല്‍എ ആയിരുന്ന രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഫെബ്രുവരി 24നാണ് പ്രയാഗ് രാജിലുള്ള ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്. അതിഖ്, മകന്‍ ആസാദ്, അഷറഫ് എന്നിവര്‍ ആയിരുന്നു അഭിഭാഷകനായ ഉമേഷ് പാല്‍ കൊല്ലപ്പെട്ട കേസിലെ മുഖ്യ പ്രതികള്‍.