വൈദികരുടെ പേര് പറഞ്ഞത് പോലിസിന്റെ ക്രൂരമര്‍ദ്ദനം പേടിച്ച്: ആദ്യത്യന്റെ രഹസ്യമൊഴി

സീറോ മലബാര്‍ സഭ വ്യാജ രേഖ കേസില്‍ വൈദികരുടെ പേര് പറയിപ്പിക്കാന്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നു അറസ്റ്റിലായ ആദിത്യന്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി . മര്‍ദ്ദനം പേടിച്ചാണ് വൈദികരുടെ പേര് പറഞ്ഞതെന്നും ആദിത്യന്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ക്രൂരമായി മര്‍ദിച്ചത്. മുഖത്തും നെഞ്ചിലും പൊലീസ് പലതവണ മര്‍ദ്ദിച്ചു. കുരുമുളക് കണ്ണില്‍ വിതറുമെന്ന് ഭീഷണിപ്പെടുത്തി. ചൂരലുകൊണ്ട് കാലില്‍ തല്ലുകയും ചെയ്തുവെന്ന് ആദിത്യന്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി.

അശ്ലീല ചുവയോടെ കളിയാക്കിയെന്നും മറ്റ് പ്രതികളെപ്പറ്റി പറഞ്ഞാല്‍ നിന്നെ മാപ്പ് സാക്ഷിയാക്കാമെന്നും പറഞ്ഞെന്നതടക്കം പൊലീസിനെതിരെ ഗുരുതര പരാതികളാണ് ആദിത്യന്‍ കാക്കനാട് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

Loading...

അറസ്റ്റിലായ ആദിത്യനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് വീണ്ടും കോടതി മുമ്പാകെ ഹാജരാക്കിയത്. രഹസ്യ മൊഴിയെടുക്കും മുമ്പ് തന്നെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദിത്യന്‍ രംഗത്തെത്തിയിരുന്നു.