അടിമാലിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ, 22 കാരന്‍ അറസ്റ്റില്‍, രണ്ട് വര്‍ഷത്തോളം പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു, അവഗണിക്കാന്‍ തുടങ്ങിയപ്പോള്‍ ജീവനൊടുക്കി

അടിമാലി: പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഒഴുവത്തടം ചാമകണ്ടത്തില്‍ സഞ്ജു(22)വാണ് അടിമാലി പൊലീസിന്റെ പിടിയിലായത്. ജീപ്പുഡ്രൈവറായിരുന്ന സഞ്ജു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി രണ്ടുവര്‍ഷത്തോളം പീഡിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ അവഗണനയില്‍ മനംനൊന്താണ് കുട്ടിയുടെ ആത്മഹത്യ.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ മൃതദേഹ പരിശോധനയിലാണ് പെണ്‍കുട്ടി പലവട്ടം ലൈംഗികപീഡനത്തിനിരയായതായി കണ്ടെത്തിയത്. കഴിഞ്ഞ ജനുവരി എട്ടിനാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ജീവനൊടുക്കിയത്. വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

Loading...

സ്‌കൂള്‍ബസ് ഇല്ലാതിരുന്ന സമയത്ത് പ്രതിയുടെ ജീപ്പിലാണ് പെണ്‍കുട്ടി യാത്രചെയ്തിരുന്നത്. ഈ അവസരം മുതലെടുത്താണ് സഞ്ജു കുട്ടിയുമായി അടുത്തത്. പിന്നീട് ഇയാള്‍ അവഗണിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു.