അതിഥിക്ക് ബിഗ് ബോസ് താരങ്ങളോട് ചിലത് പറയാനുണ്ട്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ബിഗ് ബോസ് താരാമാണ് അതിഥി റായ്. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ പലപ്പോഴും പുറത്തുപോവുകയും ആരാധകരുടെ പിന്തുണയില്‍ തിരിച്ചുവരികയും ഒക്കെ ചെയ്ത അതിഥിയെ ആരും മറന്നുകാണില്ല. പുതിയ സീസണ്‍ ബിഗ് ബോസ് വരാനിരിക്കെ ചില കാര്യങ്ങള്‍ മത്സരാര്‍ത്ഥികളോട് അതിഥിക്ക് പറയാനുണ്ട്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. തന്‍റെ ബിഗ് ബോസ് ഓര്‍മകളും അതിഥി പങ്കുവെച്ചു.

ബിഗ് ബോസ് എപ്പോഴും തനിക്ക് ഒത്തിരി പ്രിയപ്പെട്ട ഒന്നായിരിക്കും എന്നാണ് അതിഥി പറയുന്നത് . കേരളം തന്നെ സ്വാഗതം ചെയ്തതും സ്വീകരിച്ചതും അവിശ്വസനീയമായ കാര്യമാണ്. ആരാധകര്‍ തനിക്ക് നല്‍കുന്ന സ്നേഹത്തിന് നന്ദി പറഞ്ഞാല്‍ തീരില്ല. അത് ഇപ്പോഴും ഞാന്‍ ആസ്വദിക്കുന്നുമുണ്ട്. തന്‍റെ പിറന്നാള്‍ ആഘോഷത്തെ കുറിച്ചും അതിഥി വാചാലയായി. ബിഗ് ബോസ് വീട്ടില്‍ നടന്നതാണ് ജീവിതത്തില്‍ സന്തോഷമുള്ള ജന്മദിനാഘോഷം. ലോകം മുഴുവന്‍ കാണെ ഒരു പിറന്നാള്‍ എനിക്ക് ഇനി സാധ്യമാകില്ലല്ലോ. മോഹന്‍ലാലിന്‍റെയും കമല്‍ഹാസന്‍റെയും സാന്നിധ്യത്തെ കുറിച്ചും സന്തോഷത്തോടെ അതിഥി പറയുന്നു.
ഇന്ത്യയില്‍ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. എന്‍ഡമോള്‍ കമ്ബനി നെതര്‍ലന്‍ഡ്സില്‍ ആരംഭിച്ച ബിഗ് ബ്രദര്‍ ടെലിവിഷന്‍ പരമ്ബരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മ്മിച്ചിരിക്കുന്നത്. ഹിന്ദിയില്‍ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷന്‍ പരമ്ബരയുടെ മലയാളം പതിപ്പ് എന്ന നിലയില്‍ 2018 ജൂണ്‍ 24-ന് ഏഷ്യാനെറ്റ് ചാനലില്‍ ബിഗ് ബോസ്സ് മലയാളം പരിപാടി സംപ്രേഷണം ആരംഭിച്ചത്. ആദ്യ സീസണില്‍ സാബുമോന്‍ അബ്ദുസമദ് ആണ് ജേതാവായത്. ഒരു കൂട്ടം മത്സരാര്‍ത്ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാര്‍ത്ഥികളെ വീതം വീട്ടില്‍ നിന്നു പുറത്താക്കുവാനായി മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവില്‍ വീട്ടില്‍ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.

Loading...

മലയാള ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് മലയാളം പരിപാടിയുടെ ഒന്നാം പതിപ്പിന്റെ അവതാരകന്‍. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് ഈ പരിപാടിയില്‍ മത്സരിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടില്‍ 100 ദിവസം ഒരുമിച്ചു ജീവിക്കുകയും അവസാന ദിവസം പുറത്താകാതിരിക്കുകയും ചെയ്യുന്നയാളാണ് മത്സരത്തില്‍ വിജയിക്കുക. മത്സരാര്‍ത്ഥികള്‍ക്കു താമസിക്കുന്നതിനായി വിശാലമായതും മനോഹരമായി അലങ്കരിച്ചതുമായ ഒരു വീടാണ് തയ്യാറാക്കിയിരിക്കുന്നത്. രണ്ടു കിടപ്പുമുറികള്‍, അടുക്കള, സംഭരണശാല, കുളിമുറികള്‍, നീന്തല്‍ക്കുളം, പൂന്തോട്ടം എന്നിങ്ങനെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. വീട്ടിലെ ചലനങ്ങള്‍ നിരീക്ഷിക്കുന്നതിനായി അറുപതോളം ക്യാമറകളുണ്ട്. മത്സരാര്‍ത്ഥികളും ബിഗ് ബോസ് അധികൃതരും തമ്മില്‍ സംസാരിക്കുന്നതിനായി ഒരു കണ്‍ഫെഷന്‍ മുറിയും ഇവിടെയുണ്ട്. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ടെലിവിഷന്‍, ടെലിഫോണ്‍, ഇന്റര്‍നെറ്റ് എന്നിങ്ങനെയുള്ള യാതൊരു വിധ സംവിധാനങ്ങളും ഇവിടെയില്ല.

സാബുമോന്‍ അബ്‌ദുസമദ്, പേര്‍ളി മാണി, ഷിയാസ് കരീം, ശ്രീനീഷ് അരവിന്ദ്, അതിഥി റായ്, അരിസ്റ്റോ സുരേഷ്, ഹിമ ശങ്കര്‍,അര്‍ച്ചന സുശീലന്‍,രഞ്ജിനി ഹരിദാസ്, ശ്വേത മേനോന്‍, അനൂപ് ചന്ദ്രന്‍, ബഷീര്‍ ബഷി, ശ്രീലക്ഷ്മി ശ്രീകുമാര്‍,ദിയ സന, അഞ്ജലി അമീര്‍, ദീപന്‍ മുരളി, മനോജ്‌,ഡേവിഡ് ജോണ്‍ തുടങ്ങിയവരായിരുന്നു ബിഗ്‌ബോസ് വണ്ണിലെ മത്സരാര്‍ത്ഥികള്‍. എന്തായാലും ഷോയുടെ രണ്ടാം പതിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.