കുഞ്ഞനിയനെ ചേര്‍ത്തുപിടിച്ച് അപ്പൂസ് ; ആദിത്യന്‍ പങ്കുവെച്ച ചിത്രം വൈറല്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് അമ്പിളി ദേവിയും ആദിത്യന്‍ ജയനും. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സീത എന്ന സീരിയലില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ചുകൊണ്ടിരിക്കവേയായിരുന്നു വിവാഹം.

തുടര്‍ന്ന് വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം ഇരുവരും എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇക്കഴിഞ്ഞ നവംബര്‍ 20നായിരുന്നു താന്‍ ഒരാണ്‍കുഞ്ഞിന്റെ അച്ഛനായി എന്ന വിവരം ആദിത്യന്‍ ജയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Loading...

കുഞ്ഞിന്റെ ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുണ്ടായ സന്തോഷത്തില്‍ നില്‍ക്കവേ ആദിത്യന്‍ ജയന്റെതായി വന്ന പുതിയ ഫേസ്ബുക്ക് പോസറ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു അമ്പിളി ദേവി അഭിനയിത്തില്‍ നിന്നും അവധിയെടുത്തത്. ഡോക്ടര്‍മാര്‍ പരിപൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചതോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം. അഭിനയത്തില്‍ സജീവമല്ലെങ്കിലും വിശേഷങ്ങള്‍ പങ്കുവെച്ച് അമ്ബിളിയും ആദിത്യനും എത്താറുണ്ട്.

കാത്തിരിപ്പിനൊടുവിലായെത്തിയ കുഞ്ഞതിഥിയുടെ ചിത്രം പങ്കുവെച്ചും ഇവരെത്തിയിരുന്നു. ഇപ്പോഴിതാ അനിയനെ ചേര്‍ത്തുപിടിച്ച് കിടക്കുന്ന അപ്പൂസിന്റെ ചിത്രങ്ങളാണ് ആദിത്യന്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞനിയന്‍ വന്ന സന്തോഷത്തിലാണ് അപ്പൂസെന്ന് നേരത്തെ അമ്പിളിയും ആദിത്യനും പറഞ്ഞിരുന്നു. സൂക്ഷ്മതയോടെ അനിയനെ ചേര്‍ത്തുപിടിച്ച് കിടക്കുകയാണ് അപ്പൂസ്. ചക്കരാസ് എന്ന ക്യാപഷ്നോടെയായിരുന്നു ആദിത്യന്‍ പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. കുഞ്ഞിന് മുടിയുണ്ടല്ലോയെന്നും ഇതാണോ മൊട്ടയെന്നുമായിരുന്നു ആരാധകരുടെ ചോദ്യം.

ആദിത്യന്‍ ജയന്‍ ബിഗ് ബോസ് 2ലേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇതിനിടയില്‍ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളും താരത്തിന്‍രെ പോസ്റ്റിന് കീഴിലുണ്ടായിരുന്നു. പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും തോറ്റുകൊടുക്കാതെ മുന്നേറണമെന്നുമായിരുന്നു ഒരാള്‍ പറഞ്ഞത്. താന്‍ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ടെന്ന് ആരാണ് പറഞ്ഞതെന്നും അങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ താനറിഞ്ഞിട്ടില്ലെന്നുമായിരുന്നു താരത്തിന്‍രെ മറുപടി.

ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലില്‍ സജീവമായിരിക്കുകയാണ് ആദിത്യന്‍. വീട്ടിലെ സ്വീകരണമുറിയിലെ സ്‌ക്രീനില്‍ തന്നെ കാണുന്ന മൊട്ടക്കുട്ടനെക്കുറിച്ചും ആദിത്യന്‍ വാചാലനായിരുന്നു. മൊട്ടാസ് ഇരുന്ന് കാണുകയാണെന്നും വല്ലതും മനസ്സിലായോ ആവോയെന്നുമായിരുന്നു താരത്തിന്റെ ചോദ്യം. കുട്ടിയെ ടിവി കാണിക്കുന്നത് ശരിയല്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. തന്റെ പരിപാടിയായത് കൊണ്ട് ഇരുത്തിയതാണെന്നും ഇനി ഇങ്ങനെ ചെയ്യില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.

തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിടാത്തതിനെക്കുറിച്ചുള്ള കമന്റുകളും ആദിത്യന്റെ പോസ്റ്റിലുണ്ട്. കുഞ്ഞിന് പേരിട്ടോയെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം. എല്ലാ വിശേഷങ്ങളും പങ്കുവെച്ചെത്തുന്ന ആദിത്യന്‍ എന്തുകൊണ്ടാണ് മോനെ കാണിക്കാത്തതെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ കുഞ്ഞതിഥിയെ ശരിക്കും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.