ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം; ആദിത്യന്‍

മുന്നുമാസമായി കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നടൻ സത്താർ വിടവാങ്ങിയത് സെപ്റ്റംബർ പതിനേഴിനായിരുന്നു. താരത്തിന് ആദാരഞ്ജലികള്‍ അര്‍പ്പിച്ച്‌ സിനിമാ ലോകം ഒന്നടങ്കം രംഗത്തെത്തി. നടന്‍ മമ്മൂട്ടിയുള്‍പ്പെടെയുളളവരെല്ലാം പ്രിയപ്പെട്ട സുഹൃത്തിനെ കാണാനായി എത്തിയിരുന്നു.

എന്നാൽ സത്താറിനെ തിരിഞ്ഞുനോക്കാത്തവർ പോലും മരണത്തിൽ അനുശോചിച്ച് പോസറ്റിടുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.

Loading...

ആദിത്യന്‍ ജയൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

ജീവിച്ചു ഇരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടൻ evide എന്നുപോലും മരണവാർത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓർകാത്തവർ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തു ഉണ്ടായാലും ഒരാൾ മാത്രം വരും മമ്മൂക്ക മമ്മൂക്കക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ ഈശ്വര ഒരാൾ ജീവിച്ചിരിക്കുമ്പോൾ സ്നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ്‌ ഇടൂ.
അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ്‌ ആ മരിച്ചു പോയ മനുഷ്യനുള്ള ചെകുടതടിയ, ചിലർക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം അല്ലാതെ ജീവിച്ചു ഇരിക്കുമ്പോൾ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തിൽ .