ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു, പക്ഷെ കഴിഞ്ഞില്ല, ആദിത്യന്‍ ജയന്‍

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരമാണ് അമ്ബിളിദേവി.അമ്ബിളി ദേവിയുടെ ആദ്യനായകന്‍ കൂടിയായ ആദിത്യന്‍ ജയനുമായി താരത്തിന്റെ വിവാഹം നടന്നത് ഈ അടുത്തായിരുന്നു. വിവാഹത്തെത്തുടര്‍ന്ന് പലതരം വിവാദങ്ങളും ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഇതൊന്നും ഇവരെ ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ അമ്ബിളി ദേവിക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് ആദിത്യന്‍ ജയന്‍.ഫേസ്ബുക്കിലൂടെയാണ് അമ്ബിളിക്ക് ആദിത്യന്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ആദിത്യന്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്

Loading...

ഇന്ന് രേവതി നക്ഷത്രം അമ്ബിളിയുടെ പിറന്നാള്‍. ചിങ്ങമാസത്തിലെ രേവതി ആണ് അമ്ബിളി.ഞാന്‍ ചിങ്ങ മാസത്തിലെ ഉത്രാടവും,ഞാന്‍ ഇപ്പോള്‍ തൃശ്ശൂര്‍ ആണ് .ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിച്ചു,പക്ഷെ വടക്കുംനാഥനെ ഒന്ന് പോയി കണ്ടു സങ്കടമെല്ലാം പറഞ്ഞു കുറച്ചു സങ്കടമൊക്കെ ഉണ്ട്.എങ്കിലും ഹാപ്പി ആണ്. ആയുരാരോഗ്യത്തോടെ എന്നും സന്തോഷത്തോടെ എന്റെ ഒപ്പം എന്നും ഉണ്ടാകണം എന്ന് എന്റെ വടക്കുംനാഥനോടു പ്രാര്‍ത്ഥിക്കുന്നു എന്റെ സുഹൃത്തും renjith അമ്പിളി അറിയാതെ ഈ ഓണത്തിന് എടുത്ത ചിത്രമാണ് ഇത്

എന്റെ പിറന്നാള്‍ ആശംസകള്‍ അമ്പിളി koche