പൊന്നോമലിന്റെ വ്യത്യസ്ത വീഡിയോ പങ്കുവെച്ച് ആദിത്യൻ ജയൻ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. ഇരുവർക്കും അടുത്തിടെ ആണ് ഒരു കുഞ്ഞ് ജനിച്ചത്. ഇപ്പൊൾ ആദിത്യൻ പങ്ക് വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ ലോകത്ത് വൈറൽ ആകുന്നത്. തന്റെ പൊന്നോമലിനെ അമ്മ കുളിപ്പിക്കുന്നത് രസകരമായി പകർത്തി ആണ് ആദിത്യൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ കളിചിരിയോടെ കിടക്കുന്ന കുഞ്ഞുവാവ അച്ഛന്റെ ശബ്ദം സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നതും കാണാം. അമ്പിളിദേവിയുടെയും അമർനാഥിന്റെയും അർജുന്റെയും വിശേഷങ്ങളെല്ലാം താരം രസകരമായ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരാധകർക്കായി പങ്ക് വക്കാറുണ്ട്.

Loading...

അർജുൻ എന്നാണ് താരം മകന് പേരു നൽകിയിരിക്കുന്നത്,ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ ജയൻ ” എന്നാണ് അവന്റെ പേര്. എല്ലാവരും പ്രാർത്ഥിക്കണം. ഒപ്പം നിന്നവർക്കും, പ്രാര്ഥിച്ചവർക്കും നന്ദി എന്ന് പേരിടിൽ ചടങ്ങിന് താരം കുറിപ്പ് പങ്കുവച്ചിരുന്നു.

https://m.facebook.com/story.php?story_fbid=2844535372290411&id=100002019276568

നേരത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വെച്ച് ആദിത്യൻ ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിരുന്നു. വിവാഹ ശേഷം തങ്ങളുടെ ജീവിദത്തിലെ ഓരോ നിമിഷങ്ങളും ഇവർ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്. ഇപ്പൊൾ ദമ്പതികൾക്ക് കുഞ്ഞു പിറന്നു. ഇൗ സന്തോഷ വിവരം ആദിത്യൻ ആണ് സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് പേജിലൂടെ ആദിത്യന്‍ തന്നെയാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറന്ന കാര്യം പറഞ്ഞത്. അമ്പിളി ദേവിയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം പങ്കുവെച്ചു. താരദമ്പതികളുടെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി നിരവധിപേരെത്തി.

കഴിഞ്ഞ ജനുവരി 25 നായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതരായത്. പിന്നാലെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയ അതിഥി വരാന്‍ പോവുകയാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹിതരായത്.

ആദിത്യന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു,
എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ🙏അമ്മേടെ നക്ഷത്രം🙏😍ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി.