ഒറ്റയ്ക്ക് മകളുടെ വിവാഹം നടത്തിയ ഒരമ്മയാണ് താരച്ചേച്ചി ; ആ കണ്ണീരിന് വില നല്‍കേണ്ടിവരും, താര കല്യാണിന് പിന്തുണയുമായി ആദിത്യന്‍

സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വ്യക്തി ഹത്യക്ക് എതിരെ നടി താര കല്യാണ് രംഗത്ത് എത്തിയിരുന്നു. ഇത് വലിയ വാര്‍ത്ത ആവുകയും ചെയ്തു. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹത്തിനിടെ എടുത്ത ഒരു വീഡിയോ മോശമായി ചിത്രീകരിച്ച ആള്‍ക്കെതിരെയാണ് നടി രംഗത്ത് എത്തിയത്. ഇപ്പോള്‍ താരാ കല്യാണിന് പൂര്‍ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ആദിത്യന്‍ ജയന്‍. ഒറ്റക്ക് നിന്ന് മകളുടെ വിവഹം നടത്തിയ ഒരു അമ്മയാണ് താര കല്യാണെന്നും അന്തസ്സായി മക്കളെ നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടേ ഈ സമൂഹത്തില്‍ പിന്തുണയ്ക്കനെന്നും ആദിത്യന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

Loading...

ഒരു ഭര്‍ത്താവിന്റെ കൂട്ടില്ലാതെ ഒരു പെണ്‍കുട്ടിയുളട കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് അമ്മക്കൊപ്പം ഞാന്‍ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങള്‍ ആകും മുന്നേ അവരുടെ കണ്ണീര്‍ കാണാന്‍ ആര്‍ക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.

അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാധ്യമം നല്ലതാണ്. നല്ല കാര്യത്തിന് അവര്‍ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങള്‍ ഒക്കെ ഇല്ലേ നിങ്ങള്‍ക്ക്. അവരെ വീടൂ. പാവം സ്ത്രീ, പാവം അമ്മ. അന്തസായി മക്കളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങള്‍ വേണ്ടെ നിങ്ങള്‍ പിന്തുണയ്ക്കാന്‍. ഓരോ ദിവസവും പുതിയ ഇരകള്‍ക്ക് വേണ്ടി ഓട്ടം നിര്‍ത്തൂ സുഹൃത്തക്കളെ. ജീവക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണീരിന് വിലനല്‍കേണ്ടി വരും. ഉറപ്പാണ്. ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്‌ക്കെതിരെ പൊട്ടിത്തെറിച്ചാണ് നടി താരാ കല്യാണ്‍ രംഗത്ത് എത്തിയിരുന്നത്. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വീഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് താര കല്യാണ്‍ രംഗത്തെത്തിയത്. ഇതു ചെയ്തവരെ വെറുക്കുന്നതായും അവര്‍ക്ക് ജീവിതത്തിലൊരിക്കലും താന്‍ മാപ്പ് കൊടുക്കില്ലെന്നും താര പറയുന്നു.

താര കല്യാണിന്റെ വാക്കുകള്‍’സമൂഹമാദ്ധ്യമങ്ങളില്‍ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വീഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടില്‍ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാദ്ധ്യമങ്ങള്‍ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങള്‍ ആരോടും ചെയ്യരുത്. അത് പലരുടെയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ ചിന്തിക്കണം’– താര പറഞ്ഞു.