അടൂര്‍ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിനും കൊവിഡ് സ്ഥിരീകരിച്ചു. എം എല്‍ എയുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എംഎല്‍എയുടെ കുടുംബാംഗങ്ങള്‍ക്ക് പുറമെ എം എല്‍ എയുടെ പി എയ്ക്കും ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണ്. 37,488 പേർ നിലവിൽ ചികിത്സയിലുണ്ട്. 3,781 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ച്. 86 ആരോ​ഗ്യ പ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 18 പേർ ഇന്ന് രോ​ഗം ബാധിച്ച് മരിച്ചു. 498 പേരുടെ ഉടവിടം വ്യക്തമസ്സ. 86 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോ​ഗം സ്ഥിരീകരിച്ചു. 2862 പേർ രോഗവിമുക്തരായി. ഏറ്റവും അധികം രോഗികൾ തിരുവനന്തപുരത്താണ്. ഇന്ന് 834 പേർക്ക് രോഗമുണ്ട്. ഇന്നലെ മാത്രം 2016 പേർ രോഗനിരീക്ഷണത്തിലായി.

Loading...