Don't Miss Top Stories

അടൂർ പ്രകാശിന്റെ മകന്റെ വിവാഹത്തിന്‌ മൈസൂർ പാലസ്!, അത്യാഢംബരം

തിരുവനന്തപുരം: മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ മകന്‍ അജയകൃഷ്‌ണനും വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും തമ്മിലുള്ള വിവാഹത്തിനായി ചിലവിടുന്നത് ശത കോടികൾ. ആനയറ കിംസ്‌ ആശുപത്രിക്കു എതിര്‍വശം എട്ടേക്കറിലുള്ള രാജധാനി ഗാര്‍ഡന്‍സിലാണ്‌ ആഡംബര വിവാഹപ്പന്തല്‍ ഒരുക്കുന്നത്‌. മൈസൂര്‍ പാലസിന്റെ മാതൃകയിലാണ്‌ പന്തലിന്റെ കവാടം തയാറാക്കിയിരിക്കുന്നത്‌. വധൂവരന്‍മാര്‍ ഇരിയ്‌ക്കുന്ന വേദി ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡല്‍ഹിയിലെ അക്ഷര്‍ത്ഥാം ക്ഷേത്രത്തിന്റെ മാതൃകയിലാണ്‌ പണി കഴിപ്പിക്കുന്നത്‌.120 അടി നീളവും 50 അടി പൊക്കവുമാണ്‌ വേദിയ്‌ക്കുള്ളത്‌. ഇതര സംസ്‌ഥാന തൊഴിലാളികള്‍ അടക്കം അഞ്ഞൂറോളം തൊഴിലാളികളാണ്‌ കഴിഞ്ഞ ഒരു മാസമായി പന്തലിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്‌.

“Lucifer”

അടൂർ പ്രകാശിന്റേയും ബിജു രമേശിന്റേയും കള്ളപണം മുഴുവൻ ആഢംബര
ത്തിനായി ചിലവിടുകയാണെന്ന് വിമർശനമുയരുന്നു. കണകില്ലാത്ത പണം നേരിട്ട് ചിലവാക്കാൻ കിട്ടിയ അവസരം ഇരുവരും നന്നായി ഉപയോഗപ്പെടുത്തുകയാണത്രേ. ഏകദേശം 20,000 പേര്‍ക്കു കല്യാണം കാണാന്‍ കഴിയുന്ന തരത്തിലാണ്‌ പന്തല്‍ ഒരുക്കിയിരിക്കുന്നത്‌. ആറായിരം പേര്‍ക്കു ഒരേസമയം ഭക്ഷണം കഴിയ്‌ക്കാന്‍ കഴിയുന്ന തരത്തിലാണ്‌ ഭക്ഷണശാല. നൂറിലധികം വിഭവങ്ങളും അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്‌.

മുക്കാല്‍ മണിക്കൂറില്‍ 600 കിലോ ചിക്കന്‍ ബിരിയാണി അടക്കം 15 വിഭവങ്ങള്‍ തല്‍സമയമായാണ്‌ തയ്യാറാക്കുന്നത്‌. ഇതു തയ്യാറാക്കുന്നത്‌ ജര്‍മ്മനിയില്‍ നിന്നെത്തുന്ന സംഘമാണ്‌. നാളെ വൈകിട്ട്‌ ആറിനും ആറരയ്‌ക്കും ഇടയിലാണ്‌ അജയകൃഷ്‌ണനും മേഘ ബി. രമേശും തമ്മിലുള്ള വിവാഹ മുഹൂര്‍ത്തം. സംസ്‌ഥാനമന്ത്രിമാര്‍ അടക്കം ആയിരത്തോളം വി.ഐ.പികള്‍ വിവാഹത്തിനെത്തും. കലാസംവിധായകരായ ശബരീഷ്‌, ഷാജി എന്നിവരാണ്‌ പന്തലിന്റെ നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിക്കുന്നത്‌.

തമിഴ്‌നാട്‌ ധനമന്ത്രി ഒ. പനീര്‍സെല്‍വം, തദ്ദേശമന്ത്രി എസ്‌.പി വേലുമണി അടക്കം അമ്പതോളം തമിഴ്‌നാട്‌ ജനപ്രതിനിധികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തും. ഇവരുടെ സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം ഇന്നു തലസ്‌ഥാനത്തെത്തും. പ്രശസ്‌ത സംഗീതജ്‌ഞരായ ശ്വേതാ മോഹന്‍, സുന്ദര്‍ രാജ്‌ എന്നിവരുടെ മ്യൂസിക്‌ ഫ്യൂഷന്‍, താണ്ഡവ്‌ സംഘത്തിന്റെ നൃത്തപരിപാടി തുടങ്ങി നിരവധി കലാപ്രകടനങ്ങളും പന്തലില്‍ അരങ്ങേറും.

 

 

Related posts

ദേശാഭിമാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പ്രവാസി വ്യവസായി സാജന്റെ ഭാര്യ

subeditor10

ജിഷയെ കടിച്ചത് ആര്‌? അമീറുളിന്റെ പല്ലിന്റെ സാമ്പിൾ ഡി.എൻ.എ പരിശോധനയ്ക്ക് എടുത്തു

subeditor

43 സന്ദേശങ്ങൾ അയച്ചിട്ടും ആരാധകന്‌ നടി ആമി മറുപടി നല്കിയില്ല. ഒടുവിൽ പരസ്യമായ തെറിവിളി

subeditor

ബിജു മരിക്കുന്നത് പ്രഭാതഭക്ഷണത്തിന് പിന്നാലെ… മൃതദേഹം ദഹിപ്പിച്ചിട്ടില്ല… ഞെട്ടിക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്

subeditor5

എം.ടി.യെ കൈകാര്യം ചെയ്യാമെന്ന സംഘികളുടെ മോഹം വ്യാമോഹം-വി.എസ്

subeditor

ഇനി 21ദിവസം, അതിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ് കുരുക്ക് മുറുക്കുന്നു

subeditor

യുഎയില്‍ ചെന്ന് അപരന്റെ ഫോണ്‍ പരിശോധിക്കാന്‍ നില്‍ക്കേണ്ട; ഭര്‍ത്താവിന്റെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ച ഭാര്യ അറസ്റ്റില്‍

subeditor5

കണ്ടൽ കാടുകളാൽ മൂടിയ പ്രദേശത്ത് ഉദയനും ഉമേഷും പീഡനത്തിനിരയാക്കിയത് നിരവധി കുട്ടികളെയും സ്ത്രീകളെയും

അരയില്‍ ഉള്ളത് ബെല്‍റ്റ് ബോംബാ, ദേഹപരിശോധനയ്ക്കിടെ ദേഷ്യപ്പെട്ട യാത്രക്കാരന്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിപ്പിക്കുന്ന അമേരിക്കൻ പൗരനെ ഇന്ത്യയിൽ അറസ്റ്റ് ചെയ്തു

subeditor

കാട്ടാന തൊഴിലാളിയെ ചവിട്ടി കൊന്നു

സിബിഐ ഒരു കേസ് കേരളത്തില്‍ തെളിയിച്ചിട്ടുണ്ടോ, അങ്ങേയറ്റം ദുഷ്‌പേരുണ്ടാക്കിയ ഏജന്‍സിയാണ് സിബിഐയെന്ന് എം സ്വരാജ്

Leave a Comment