ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചു. വിവാദങ്ങളെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ നേരത്തെ രാജിവെച്ചിരുന്നു.ഇതിന് പിന്നാലെയാണ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് അടൂർ രാജിവെച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അടൂര്‍ രാജിപ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറിയതായും അടൂര്‍ അറിയിച്ചു.

ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ച ശങ്കര്‍ മോഹന് പിന്തുണ അറിയിച്ചുകൊണ്ടാണ്ട് അടൂരിന്റെ രാജിക്കത്ത്. അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കര്‍ മോഹന് നേരെയുണ്ടായത്. അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും അടൂര്‍ പറഞ്ഞു.

Loading...

കെ ആർ നാരായണൻ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരതിനെ തുടർന്ന് സിനിമ മേഖലയിൽ നിന്നടക്കം അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം ഉയർന്നിരുന്നു. രാജിയിൽ നിന്ന് അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സർക്കാർ നടത്തിയിരുന്നു.