ഭർത്താവ് മരിച്ച വീട്ടമ്മയ്ക്കൊപ്പം കൂടിയ യുവാവ് പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചത് മൂന്നു വർഷം

കോട്ടയം: ഭർത്താവ് മരിച്ചപ്പോൾ ഒപ്പം കൂട്ടിയ യുവാവ് മകളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ.ഇറഞ്ഞാല്‍ പാറമ്പുഴ കുന്നമ്പള്ളില്‍ ഹരീഷ് (21) ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് മരിച്ചതോടെയാണ് ഹരീഷ് വീട്ടമ്മയ്‌ക്കൊപ്പം കൂടിയത്. അന്ന് ഹരീഷിന് പ്രായം 17 മാത്രമായിരുന്നു. നാട്ടിൽ വീട്ടമ്മയുടെയും 17 കാരൻ ചെറുക്കന്‍റെയും കഥകൾ പ്രചരിച്ചു തുടങ്ങിയതോടെ വീട്ടമ്മ സ്വദേശത്തു നിന്നും മകളെയും കൊണ്ട് സ്ഥലം വിടുകയായിരുന്നു.
അങ്ങനെയാണ് പാറമ്പുഴയില്‍ വാടക വീട്ടിലെത്തിയത്. ഹരീഷിനെയും കൂടെ കൊണ്ടുപോന്നു. പാറമ്പുഴയിലെത്തിയ വീട്ടമ്മ ഹരീഷ് മകനാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ഹരീഷ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. അവര്‍ പ്രേമത്തിലായി. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി അറിയുന്നു. ഇതിനിടയില്‍ ഇവരുടെ അതിരുവിട്ട പ്രണയം കൂട്ടുകാരികള്‍ അറിഞ്ഞു. ഇതോടെ സ്‌കൂളില്‍ പാട്ടായി. മറ്റൊരു സ്‌കൂളിലേക്ക് മാറണമെന്ന് വാശിപിടിച്ചതോടെ ഹരീഷ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ശകാരിച്ചു. പിന്നെ മര്‍ദ്ദനമായി.
ഇതോടെ വീട്ടില്‍ കലാപക്കൊടി ഉയരുകയായിരുന്നു. മകളുടെ കാര്യത്തില്‍ ഇടപെടേണ്ടായെന്ന് വീട്ടമ്മ പറഞ്ഞിട്ടും ഹരീഷ് അനുസരിച്ചില്ല. മകളെ തല്ലുന്നത് തുടര്‍കഥയായതോടെ വീട്ടമ്മ പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരുന്ന വിവരം പുറത്തായത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.