ഇരട്ട ചങ്കന്‍ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്ന; എല്‍ഡിഎഫ് വന്നു എല്ലാം ശരിയായി; ജയശങ്കര്‍

വികസന പദ്ധതികള്‍ പെരുവഴിയിലാകുന്ന സാഹചര്യത്തിലും ധൂര്‍ത്തുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം

ഖജനാവില്‍ അഞ്ചു നയാപൈസയില്ല. ഭരണച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്: മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മര്‍ദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാര്‍ക്ക് പത്തു ലക്ഷം.അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങള്‍ പണിയാന്‍ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കന്‍ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുകയാണെന്നും ജയശങ്കര്‍ പറഞ്ഞു.

Loading...

അഡ്വ.എ ജയശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അരിമണിയൊന്നു കൊറിക്കാനില്ല,
തരിവളയിട്ടു കിലുക്കാന്‍ മോഹം.

ഖജനാവില്‍ അഞ്ചു നയാപൈസയില്ല. എല്ലാവരും മുണ്ട് മുറുക്കി ഉടുക്കണം. വികസന പദ്ധതികള്‍ പെരുവഴിയില്‍, കെഎസ്ആര്‍ടിസി കട്ടപ്പുറത്ത്. പ്രളയ ദുരിതാശ്വാസത്തിനു കിട്ടിയ കാശു കൊണ്ടാണ് നിത്യ ചെലവ് നടത്തുന്നത്. ട്രഷറി പൂട്ടാന്‍ ഇനി അധിക ദിവസം വേണ്ട.

ഭരണച്ചിലവ് കുറയ്ക്കാന്‍ സര്‍ക്കാര്‍ പാടുപെടുകയാണ്: മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ, അഡ്വ ജനറലിനും ആറ്റിങ്ങലെ തോറ്റ എംപിക്കും ക്യാബിനറ്റ് റാങ്ക്, പോലീസ് മര്‍ദ്ദനം ഏറ്റു മരിക്കുന്നവരുടെ വീട്ടുകാര്‍ക്ക് പത്തു ലക്ഷം…

അതൊന്നും പോരാഞ്ഞ്, ഇതാ ജില്ല തോറും നവോത്ഥാന മന്ദിരങ്ങള്‍ പണിയാന്‍ 700 കോടി അനുവദിക്കുന്നു. ഇരട്ട ചങ്കന്‍ പത്‌നീസമേതം ജപ്പാനിലും കൊറിയയിലും ഉല്ലാസ യാത്ര പോകുന്നു.

എല്‍ഡിഎഫ് വന്നു
എല്ലാം ശരിയായി.