സാഹചര്യ തെളിവുകള്‍ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്ന് അഡ്വ.ആളൂര്‍

കൂടത്തായിയിലെ സംഭവങ്ങളെ കുറിച്ച് മുഖ്യ പ്രതി ജോളിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂര്‍ പറയുന്നത് ഇങ്ങനെ. കൂടത്തായിയിലേത് ഓരോരുത്തരും ജീവനൊടുക്കുകയായിരുന്നെന്ന് ആളൂര്‍ പറയുന്നു. സയനൈഡ് ഓരോരുത്തരും സ്വയം കഴിച്ചതാണോ ആരെങ്കിലും നല്‍കിയതാണോ എന്ന് തളിയിക്കേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയില്ല. -ആളൂര്‍ പറഞ്ഞു.

ജോളി ആവശ്യപ്പെട്ടിട്ടാണ് താന്‍ അവര്‍ക്ക് വേണ്ടി ഹാജരാകുന്നത്. ജോളിക്കു വേണ്ടി ആരാണ് തന്നെ സമീപിച്ചതെന്ന് പറയില്ലെന്നും അഡ്വ.ആളൂര്‍ പറഞ്ഞു. പ്രതിക്കു വേണ്ടി മാത്രമല്ല, ഇരകള്‍ക്കു വേണ്ടിയും ഹാജരാകാറുണ്ടെന്നും അഡ്വ.ആളൂര്‍ പ്രതികരിച്ചു.

Loading...

രാവിലെ ജോളിയെ കോടതിയില്‍ ഹാജരാക്കവേ ആളൂര്‍ അസോസിയേറ്റ്‌സിലെ ഒരു അഭിഭാഷകന്‍ കോടതിയില്‍ എത്തി വക്കാലത്ത് ഒപ്പിട്ടുവാങ്ങിയിരുന്നു. അതേസമയം, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ജോളി, മാത്യൂ, പ്രജികുമാര്‍ എന്നിവരെ വടകര റൂറല്‍ എസ്.പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികളെ പ്രത്യേകം മാറ്റിഇരുത്തിയാണ് ചോദ്യം ചെയ്യല്‍.