ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്; അഡ്വക്കേറ്റ് ജയശങ്കര്‍

രണ്ടാം ലോക കേരള സഭയില്‍ വന്‍ വന്‍ധൂര്‍ത്ത് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി അഡ്വ ജയശങ്കര്‍. രവി പിള്ളയുടെ ഹോട്ടലിൽ നിന്നും എത്തിച്ച ശാപ്പാടിന് പണം അടച്ചത് നമ്മുടെ നികുതി പണമെടുത്താണെന്നും അദേഹം പറയുന്നു. പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനുമായി 83 ലക്ഷം രൂപ ചിലവഴിച്ചുവെന്നാണ് ഉയരുന്ന ആരോപണത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജയശങ്കറിന്‍റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം

പോസ്റ്റ് വായിക്കാം.

Loading...

ലോക കേരള ശാപ്പാട് സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും ചോദിക്കുന്നത്. ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുമുളള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. 550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം. എല്ലാം വിഭവസമൃദ്ധം, സ്വാദിഷ്ടം. പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവിപ്പിളളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചത്. മൊത്തം ചിലവ് വെറും 59,82,600രൂപ. ഒന്നാലോചിച്ചു നോക്കൂ: രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം.

താമസത്തിനും ഭക്ഷണത്തിനും മാത്രമായി പൊടിച്ചത് 83 ലക്ഷം. കേരളം സാമ്പത്തിക ഞെരുക്കത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നടന്ന ലോക കേരള സഭയുടെ കണക്കുകല്‍ പുറത്ത് വന്നതോടെ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്ത് തുടരുകയാണ്. ലോക കേരള സഭ വെറും പ്രഹസനമെന്ന് പറഞ്ഞ പ്രതിപക്ഷത്തിന്റെ കൈയ്യില്‍ കിട്ടിയ പുതിയ ആയുധമാണ് ലോകകേരള സഭയുടെ ധൂര്‍ത്തിന്റെ കണക്കുകള്‍.

ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. വിദേശത്തുനിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയ പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഇവരുടെ താമസത്തിന്റെയും ഒരുക്കിയ ഭക്ഷണത്തിന്റെയും ചിലവു സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഏഴു ഹോട്ടലുകളും സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും തിരുവനന്തപുരം നഗരത്തിലെ റെസ്റ്റ് ഹൗസുമാണ് അതിഥികളെ സ്വീകരിക്കാനായി ഒരുക്കിയിരുന്നത്. ഇവര്‍ നല്‍കിയ താമസ സൗകര്യത്തിന്റെ ബില്‍ 23,42,725 രൂപയുടേതാണ്. ഇതു പാസാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ പോയിട്ടുണ്ട്. താമസ ചെലവിനത്തില്‍ 42 ലക്ഷം രൂപയാണ് പ്രതീക്ഷിച്ചതെന്നും 23 ലക്ഷമേ ആയുള്ളെന്നും ശുപാര്‍ശ കത്തില്‍ ഫുഡ് ആന്‍ഡ് അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നത്.ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. അതിനാലാണ് ഇത്രയും ഉയര്‍ന്നതുക ചിലവായത്